HOME
DETAILS

ആഹ്ലാദ പ്രകടനത്തിനിടെ കല്ലേറ്; സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

  
backup
April 27 2017 | 22:04 PM

%e0%b4%86%e0%b4%b9%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%9f%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%95%e0%b4%b2


കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ വീടുകള്‍ക്കു നേരെയും പൊലിസിനു നേരെയും കല്ലെറിഞ്ഞ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. 2016 മേയ് 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂളിയങ്കാലില്‍  ബൈക്കിന് തീയിട്ടതായി വിവരമറിഞ്ഞ ഹൊസ്ദുര്‍ഗ്  സി.ഐ യു പ്രേമനും സിവില്‍ പൊലിസ്  ഉദ്യോഗസ്ഥന്മാരും സ്ഥലത്തെത്തുന്നതിനിടയിലാണ് സി.പി.എം പ്രവര്‍ത്തകരുടെ ആഹഌദ പ്രകടനം പ്രദേശത്തെത്തിയത്. ഇതിനിടയില്‍ ലീഗ് ഓഫിസ്  അടിച്ചു പൊളിക്കുകയും ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലെറിയുകയുമുണ്ടായി.
അക്രമികളെ പിന്തിരിക്കാന്‍ ശ്രമിച്ചപ്പോഴാണു പൊലിസിനു നേരെയും കല്ലേറുണ്ടായത്. സംഭവത്തില്‍ പൊലിസുകാരുടെ  കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനാണ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്.
അതിയാമ്പൂരിലെ പ്രതീഷ്(31), പൊയ്യക്കരയിലെ രജ്ഞിത്ത്(23), മാണിക്കോത്തെ ബിജു(38), ചൂരിവയലിലെ ശ്രീജേഷ്(31), കരുവളത്തെ സുധീഷ്(26), നെല്ലിക്കാട്ടെ ഉണ്ണികൃഷ്ണന്‍(36), അതിയാമ്പൂരിലെ അശോകന്‍(50), ദിലീപ്(33), കൊളവയലിലെ സുധീഷ്(26), ഷാജി (37), കാറ്റാടി ഗിരീഷ്(38) തുടങ്ങിയ നൂറോളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago