സി.പി.ഐയും നവമാധ്യമ പ്രചാരണത്തിന് യൂട്യൂബ് ചാനല്‍ തുടങ്ങും, സ്വന്തമായി ആപ്പും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സി.പി.ഐയും നവമാധ്യമ പ്രചാരണത്തിന് ഒരുങ്ങുന്നു. ആദ്യപടിയായി യൂട്യൂബ് ചാനല്‍ തുടങ്ങാനാണ് തീരുമാനം. ഇടതു രാഷ്ട്രീയവും സര്‍ക്കാര്‍ നേട്ടങ്ങളും ചാനല്‍ വഴി ജനങ്ങളിലെത്തിക്കും. കെ.പി.എ.സിയുടെ നാടകങ്ങളും ചാനലിലൂടെ പൊതുസമൂഹത്തിലെത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഓഗസ്റ്റ് ഒന്ന് മുതല്‍ കമ്മിറ്റികള്‍ കൂടുന്നതിനും ആശയ പ്രചാരണത്തിനും ആപ്പ് തുടങ്ങും. സ്വതന്ത്ര ആപ്പാണ് ഇതിനായി ഉപയോഗിക്കുക. രഹസ്യ സ്വഭാവമുള്ള യോഗങ്ങള്‍ കൂടുന്നതിന് സ്വതന്ത്ര ആപ്പ് തന്നെ വേണമെന്ന അഭിപ്രായമാണ് സി.പി.ഐയെ ഈ ആശയത്തിലേക്ക് എത്തിച്ചത്. ജനങ്ങളുമായി സംവദിക്കുന്നതിനും പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമുള്ള വേദികള്‍ സമാന്തരമായി കൊണ്ടുപോകാനാണ് തീരുമാനം.
കൂടാതെ സ്മാര്‍ട്ട് വോളന്റിയര്‍മാരെയും തയാറാക്കും. എല്ലാ വാര്‍ഡുകളിലെയും വോട്ടര്‍മാരെ, സ്മാര്‍ട്ട് വോളന്റിയര്‍മാരുടെ നേതൃത്വത്തിലായിരിക്കും സന്ദര്‍ശിക്കുക. വീടുകള്‍ കേന്ദ്രീകരിച്ച് സമൂഹ മാധ്യമങ്ങള്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ സ്മാര്‍ട്ട് കേഡര്‍മാരുടെ കൈയില്‍ കൃത്യമായി ഉണ്ടാകണമെന്ന നിര്‍ദേശവും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."