ചമ്രവട്ടം തുരുത്തിലുമുണ്ട്..., നിസഹായരായ കന്നുകാലികള്‍!
പൊന്നാനി: ഭാരതപ്പുഴയിലെ ചമ്രവട്ടം റഗുലേറ്റര്‍ കംബ്രിഡ്ജിനടുത്തുള്ള തുരുത്തിലും നിസഹായരായി നാല്‍ക്കാലികള്‍. ചുറ്റുഭാഗവും വെള്ളം നിറഞ്ഞതോടെ പുറത്തുകടക്കാനാവാതെ അന്‍പതോളം കാലികള്‍ ദുരിതത്തിലാണ്. വെള്ളമെത്ര ഉയര്‍ന്നാലും തുരുത്തിലേക്ക് വെള്ളമെത്തില്ല എന്നതാണ് ഉടമകളുടെ ആശ്വാസം.
ഭാരതപ്പുഴയിലെ തിരുനാവായയക്കടുത്ത തുരുത്തില്‍ കുടുങ്ങിയ ഒന്‍പതുകന്നുകാലികളെ ഇന്നലെയാണ് ദുരന്തനിവാരണ സേന കരക്കെത്തിച്ചത്. ബാക്കിയുള്ളവയെ ഉടമകള്‍ തന്നെയാണ് പുറത്തെത്തിക്കുകയായിരുന്നു.
കാലികളെ ചന്തയില്‍നിന്ന് വാങ്ങിയ ശേഷം പുഴയിലെ തുരുത്തുകളില്‍ മേയാന്‍ വിടുന്നതാണ് ഇവിടെയുള്ള രീതി.
പിന്നീട് കാലികള്‍ക്ക് പൂര്‍ണ വളര്‍ച്ച എത്തിയ ശേഷമേ ഉടമകള്‍ ഇവയെ അന്വേഷിച്ചെത്തൂ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഭാരതപ്പുഴയില്‍ ഏറ്റവുമധികം വെള്ളം ഉയര്‍ന്ന ഇത്തവണ ഈ കാലികളെല്ലാം തുരുത്തുകളില്‍ ഒറ്റപ്പെട്ടു. ഇതോടെ ചമ്രവട്ടത്തെ തുരുത്തിലും വെള്ളം കയറുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
തുരുത്തില്‍നിന്ന് പുറത്തുകടക്കാനാകാതെ കുടുങ്ങിപ്പോയ കാലികള്‍ നിലവിളിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് സമീപവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."