'മതേതര ജാതി വിരുദ്ധ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം ഹിന്ദു ദേശീയവാദ രാഷ്ട്രീയത്തിന് ഭീഷണിയാണെന്ന് അവര്‍ക്കറിയാം'- ഹാനി ബാബുവിന്റെ അറസ്റ്റില്‍ അരുന്ധതി റോയ്
ന്യൂഡല്‍ഹി: സമീപകാലത്തായി നടക്കുവന്ന ആക്ടിവിസ്റ്റുകളുടേയും അക്കാഡമിക്‌സുകളുടേയും അഭിഭാഷകരുടേയും മറ്റും അറസ്റ്റില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അരുന്ധതി റോയ്.
ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനും അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹാനി ബാബുവിന്റെ അറസ്റ്റില്‍ പ്രതികരിക്കുകയായിരുന്നു എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ റോയ്.
മതേതര ജാതി വിരുദ്ധ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയത്തെ അവര്‍ പേടിക്കുകയാണെന്ന് അരുന്ധതി റോയ് ചൂണ്ടിക്കാട്ടി. ഇത് ഹിന്ദു ദേശീയവാദ രാഷ്ട്രീയത്തിന് ഭീഷണിയാണെന്ന് അവര്‍ക്കറിയാമെന്നും കൂട്ടിച്ചേര്‍ത്തു.
അറസ്റ്റ് ചെയ്യുന്ന നടപടി ഈ സര്‍ക്കാരിന്റെ വ്യക്തമായ ധാരണയുടെ പ്രകടിത രൂപമാണെന്ന് അരുന്ധതി റോയ് പറഞ്ഞു.
'ജാതി വിരുദ്ധ ആക്ടിവിസ്റ്റും ഡല്‍ഹി സര്‍വ്വകലാശാല പ്രൊഫസറുമായ ഹാനി ബാബുവിന്റെ അറസ്റ്റ്, ഭീമ കൊറേഗാവ് കേസില്‍ എന്‍.ഐ.എ നടത്തി വരുന്ന അറസ്റ്റ് പരമ്പരകളില്‍ ഏറ്റവും പുതിയതാണ്. ഈ കേസില്‍ ആക്ടിവിസ്റ്റുകളെയും അക്കാദമീഷ്യന്‍മാരെയും അഭിഭാഷകരെയും തുടര്‍ച്ചയായി നിഷ്ഠൂരമായി അറസ്റ്റുചെയ്യുന്ന നടപടി ഈ സര്‍ക്കാരിന്റെ വ്യക്തമായ ധാരണയുടെ പ്രകടിതരൂപമാണ്. ഈ വ്യക്തികള്‍ പ്രതിനിധീകരിക്കുന്ന ശക്തമായി ഉയര്‍ന്ന് വരുന്ന മതേതര ജാതി വിരുദ്ധ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം ഹിന്ദു ഫാസിസത്തിന് വ്യക്തമായ ബദല്‍ ആഖ്യാനം നല്‍കുമെന്ന് ഭരണകൂടത്തിനറിയാം.
ആ രാഷ്ട്രീയം ഈ രാജ്യത്തെ പ്രതിസന്ധിയിലേക്കും അതുവഴി ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെയും, വിരോധാഭാസമായി സ്വന്തം അണികളുടെയും കൂടി ജീവിതത്തെ ഇരുളിലാഴ്ത്തുകയുംചെയ്ത ഹിന്ദു ഫാഷിസത്തിനും അതിന്റെ ഹിന്ദുദേശീയവാദ രാഷ്ട്രീയത്തിനും വ്യക്തമായ ഭീഷണി ഉയര്‍ത്തുന്നതായും (സാംസ്‌കാരികമായും സാമ്പത്തികപരമായും അതുപോലെ രാഷ്ട്രീയമായും) സര്‍ക്കാര്‍ തിരിച്ചറിയുന്നതിന്റെയും പ്രകടിത രൂപമാണ് ഈ അറസ്റ്റുകള്‍'- തന്റെ പ@സ്താവനയില്‍ അരുന്ധതി റോയ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് അത് ഹാനി ബാബുവിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. അതിന് മുമ്പുള്ള ദിവസങ്ങളില്‍ എന്‍.ഐ.എയുടെ മുംബൈ ഓഫീസില്‍ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനാണ് ഹാനി ബാബു.
ഭീമാ കൊറെഗാവ് സംഭവവുമായി ബന്ധപ്പെട്ട് 2019 സെപ്തംബറില്‍ മഹാരാഷ്ട്ര പൊലിസ് ഹാനി ബാബുവിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ലാപ്‌ടോപ് ഉള്‍പ്പടെയുള്ള ഉപകരണങ്ങളും അദ്ദേഹത്തിന്റെ അക്കാദമിക്ക് രേഖകളും പിടിച്ചെടുത്തിരുന്നു.
ലാപ്‌ടോപിലെ ചില വിവരങ്ങളിലൂടെ ഹാനി ബാബുവിന് മാവോയിസ്റ്റ് ബന്ധമുള്ളതായി കണ്ടെത്തി എന്നാണ് എന്‍.ഐ.എ അവകാശപ്പെടുന്നത്.
മഹാരാഷ്ട്ര പൊലിസ് അന്വേഷിച്ചുകൊണ്ടിരുന്ന ഭീമ കൊറേഗാവ് കേസിന്റെ അന്വേഷണം പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."