ഓച്ചിറ ക്ഷേത്രത്തില്‍ ഭരണസ്തംഭനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന്
കൊല്ലം: ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുത്ത ഓച്ചിറ ക്ഷേത്ര ഭരണസമിതി പിരിച്ചുവിട്ട് റിസീവര്‍ ഭരണം ഏര്‍പ്പെടുത്താനുള്ള കെ. ഗോപിനാഥന്റെ ശ്രമം ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് പ്രസിഡന്റ് പ്രൊഫ. ശ്രീധരന്‍പിള്ള, വൈസ് പ്രസിഡന്റ് ആര്‍.ഡി പത്മകുമാര്‍, സെക്രട്ടറി ഇന്‍-ചാര്‍ജ്ജ് കളരിക്കല്‍ ജയപ്രകാശ്, ട്രഷറര്‍ വിമല്‍ ഡാനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കരുനാഗപ്പള്ളി, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ 52 കരകളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 272 അംഗ പൊതുഭരണസമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത്. പൊതുഭരണസമിതിയില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രവര്‍ത്തകസമിതിയും അവിടെനിന്നും തെരഞ്ഞെടുക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 11 അംഗ കാര്യനിര്‍വഹണസമിതിയില്‍ ഓരോ അംഗത്തിനും നിശ്ചിത അധികാരങ്ങള്‍ ബൈലായില്‍ പറയുന്നുണ്ട്.
ഏതെങ്കിലും ഒരംഗം വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍, ആ അംഗത്തിനെതിരേ അവിശ്വാസം കൊണ്ടുവന്നു ഭൂരിപക്ഷ പിന്തുണയുണ്ടെങ്കില്‍ സ്ഥാനത്തുനിന്നു പുറത്താക്കാന്‍ കഴിയും. എന്നാല്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച സെക്രട്ടറിയായിരുന്ന ഗോപിനാഥനെതിരേ അവിശ്വാസം കൊണ്ടുവരികയും ഭൂരിപക്ഷ പിന്തുണയോടെ പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഗോപിനാഥന്‍ ഭരണസമിതിക്കെതിരേ നിരന്തരം വ്യാജവാര്‍ത്തള്‍ ചമക്കുകയും ക്ഷേത്രത്തില്‍ സംഘര്‍ഷത്തിനു ശ്രമിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."