HOME
DETAILS
MAL
തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന, ആരോപണവുമായി പി.വി അന്‍വര്‍ എം.എല്‍.എ: പരാതി നിലമ്പൂരിലെ കോണ്‍ഗ്രസ് നേതാവിനെതിരേ
backup
July 29 2020 | 13:07 PM
നിലമ്പൂര്‍: തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. നിലമ്പൂരിലെ കോണ്‍ഗ്രസ് നേതാവും കൊല്ലം സ്വദേശിയായ വ്യവസായിയുമാണ് ഗൂഢാലോചന നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അദ്ദേഹം പരാതി നല്കി.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സി.പി.എം നേതാവായിരുന്ന ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വിപിന്‍ അടക്കമുള്ള നാലംഗ സംഘം പൂക്കോട്ടുംപാടത്ത് എത്തിയിരുന്നു. ഇത് തന്നെ കൊലപ്പെടുത്താനാണെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്നാണ് പി.വി അന്‍വര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."