'എന്റെ വോട്ട് പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക്, അവരുടെ ജീവഹാനിക്ക് കാരണക്കാരായ ബി.ജെ.പിക്കല്ല'- തുറന്നടിച്ച് സൈനികന്റെ ഭാര്യ
ന്യൂഡല്‍ഹി; വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് തുറന്നടിച്ച് സൈനികന്റെ ഭാര്യ. സിരിഷ റാവു ട്വിറ്റര്‍ വഴിയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.
'നരേന്ദ്ര മോദി അപേക്ഷിച്ചതനുസരിച്ച് ഞാന്‍ എന്റെ വോട്ട് പുല്‍വാമയിലെ രക്തസാക്ഷികള്‍ക്ക് സമര്‍പ്പിക്കുന്നു. എന്റെ വോട്ട് ഞാന്‍ ബി.ജെ.പിക്ക് നല്‍കില്ല്. കാരണം അവരുടെ സുരക്ഷാ പരാജയമാണ് 44 സൈനികരുടെ ജീവഹാനിക്കിടയാക്കിയത്'- അവര്‍ ട്വിറ്ററില്‍ കുറിച്ചു.
സിരിഷയുടെ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
പുല്‍വാമ സൈനികരുടെ പേരില്‍ മോദി വോട്ടഭ്യര്‍ഥിച്ചതിനെതിരെയാണ് സിരിഷയുടെ ട്വീറ്റ്. നേരത്തെയും സിരിഷ ട്വിറ്റിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്.
On Namo's appeal , I dedicate my vote to pulwama martyrs.
— SirishaRao (@SirishaRao17) April 10, 2019
I will not vote for BJP as their intelligence failure led to 44 deaths. Rt if you agree.Jaihind
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."