സിറിയക്കെതിരായ യു.എസ് സൈനികനീക്കത്തില്‍ പങ്കാളിയാകും: ബ്രിട്ടന്
ലണ്ടന്‍: സിറിയക്കെതിരേ അമേരിക്ക നടത്തുന്ന സൈനികനീക്കത്തില്‍ ബ്രിട്ടനും പങ്കാളിയാകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സന് പറഞ്ഞു. അമേരിക്ക പിന്തുണ ആവശ്യപ്പെട്ടാല്‍ തങ്ങള്‍ നിരസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തില്‍ സംയുക്ത സൈനിക നീക്കം നടത്താനായി എം.പിമാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്നും ബോറിസ് പറഞ്ഞു. നൂറുവര്‍ഷങ്ങള്‍ക്കു മുന്‍പ് നിരോധിക്കപ്പെട്ട ആയുധങ്ങള്‍ ഉപയോഗിച്ച് ബശ്ശാറുല്‍ അസദ് സ്വന്തം ജനങ്ങളെ കൊല്ലുകയാണ്. സിറിയന്‍ സൈന്യത്തിന്റെ രാസായുധ പ്രയോഗത്തിനെതിരേ അമേരിക്ക പദ്ധതിയിടുന്ന നീക്കങ്ങള്‍ക്ക് ഏത് അര്‍ഥത്തിലും പിന്തുണ നല്‍കും-ബോറിസ് ജോണ്സന് പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവും ലേബര്‍ പാര്‍ട്ടി തലവനുമായ ജെറമി കോര്ബിന് ബോറിസ് ജോണ്‍സന്റെ പ്രസ്താവനക്കെതിരേ രംഗത്തെത്തി. അമേരിക്ക പിന്തുണ ആവശ്യപ്പെട്ടാല്‍ ജനപ്രതിനിധികളുമായി ആലോചിച്ച ശേഷമേ നടപടിയെടുക്കാവൂവെന്ന് അദ്ദേഹം പറഞ്ഞു. സിറിയന്‍ വ്യോമതാവളത്തില്‍ അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണത്തെയും കോര്ബിന് എതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."