HOME
DETAILS

പി.കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിച്ച കേസ്: തെളിവില്ലെന്ന്, അഞ്ചു പ്രതികളേയും വെറുതേവിട്ടു

  
backup
July 30 2020 | 06:07 AM

p-krishna-pillai-memmair-issue-123-2020

ആലപ്പുഴ: ആലപ്പുഴയിലെ പി.കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. അപ്പോള്‍ യഥാര്‍ഥ പ്രതികളാരായിരുന്നുവെന്ന സംശയവും ബലപ്പെടുകയാണ്. സി.പി.എമ്മിലെ വിഭാഗീയതയാണ് ആക്രമണത്തിന് പിന്നില്‍ എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടത്തല്‍.

കേസില്‍ സി.പി.എം പ്രാദേശിക നേതാക്കളാണ് പ്രതികളായിരുന്നത്. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പെഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ചന്ദ്രനും പ്രതിയായിരുന്നു. ലതീഷ് അടക്കം അഞ്ചു പ്രതികളെയാണ് കോടതി ഇപ്പോള്‍ കുറ്റമുക്തരാക്കിയത്. സംഭവത്തില്‍ പ്രതികളായ അഞ്ചുപേരെയും പാര്‍ട്ടി പുറത്താക്കിയിരുന്നു.
2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് ആലപ്പുഴ കഞ്ഞിക്കുഴി കണ്ണര്‍കാട്ടുള്ള കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ടത്. പി.കൃഷ്ണപിള്ള താമസിച്ച ചെല്ലിക്കണ്ടത്ത് വീടിന് തീയിടുകയും പ്രതിമ അടിച്ച് തകര്‍ക്കുകയും ആയിരുന്നു.

കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കുറ്റമുക്തനാക്കപ്പെട്ട ലതീഷ് പറഞ്ഞു. തങ്ങളുടെ നിരപരാധിത്വം കോടതിയ്ക്ക് ബോധ്യമായി. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സി.പി.എം നേതൃത്വം തങ്ങളെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കൃഷ്ണപിള്ള സ്മാരകം നശിപ്പിച്ച സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള നിയമപോരാട്ടം തുടരുമെന്നും ലതീഷ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു; സഊദിയില്‍ മലയാളി മരിച്ചു

Saudi-arabia
  •  a month ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  a month ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  a month ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  a month ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  a month ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  a month ago