അമിത ദേശീയവാദം; ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം കുറയുന്നതായി റിപോര്‍ട്ട്
ന്യൂഡല്‍ഹി: ദേശീയവാദം അമിതമായി ശക്തിപ്പെട്ടതോടെ ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം കുറയുന്നതായി റിപോര്‍ട്ട്. ആഗോള മാധ്യമ നിരീക്ഷണ വിഭാഗമായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പുറത്തുവിട്ട റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്തെ 180 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയുടെ സ്ഥാനം 136ആണ്. കഴിഞ്ഞ വര്‍ഷം 133ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ഹൈന്ദവ ദേശീയവാദം ശക്തിപ്പെട്ടതാണ് തിരിച്ചടിക്ക് കാരണമായതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ദേശവിരുദ്ധതയെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ദേശീയ വാദികള്‍ ഉയര്‍ത്തുന്ന ദേശീയ സംവാദം, മാധ്യമ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തല്‍ തുടങ്ങിയവ പരിഗണിച്ചാണ് ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം കുറയുന്നതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.മോദിയുടെ ദേശീയവാദം എന്ന തലക്കെട്ടിലാണ് ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. ജനാധിപത്യ രാജ്യങ്ങളില്‍ പോലും മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് ശോഷണം സംഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
മാധ്യമ സ്വാതന്ത്ര്യത്തില്‍ നോര്‍വെയാണ് ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുതാഴെ സ്വീഡനും ഫിന്ലാന്റുമാണ്. പാകിസ്താന് 139ാം സ്ഥാനത്തും, അമേരിക്ക 43, കാനഡ 22, ന്യൂസിലാന്‍ഡ് 13 എന്നീ സ്ഥാനങ്ങളിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."