ഭക്ഷ്യ ഉല്പന്നങ്ങളിലെ കീടനാശിനി: ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതില്‍ അനാസ്ഥയെന്ന് പരാതി
കണ്ണൂര്‍: ഭക്ഷ്യ ഉല്പന്നങ്ങളിലെ കീടനാശിനി അംശം, മറ്റു ക്രമക്കേടുകള്‍ എന്നിവയ്ക്കെതിരെയുള്ള കേസുകള്‍ ക്രിമിനല്‍ വിഭാഗത്തില്‍പ്പെടുത്തണമെന്ന സുപ്രിംകോടതി ഉത്തരവ് വന്നിട്ട് ആറു മാസം കഴിഞ്ഞിട്ടും ഫുഡ്സേഫ്റ്റി വകുപ്പിന് അനക്കമില്ലെന്നു കാസിയക്കെതിരെ ഒറ്റയാള്‍പോരാട്ടം നടത്തുന്ന ലിയോനാര്‍ഡ് ജോണ്‍. വിവരാവകാശ നിയമപ്രകാരം കേരളത്തിലെ പ്രശസ്തമായ പല കറിപ്പൊടി കമ്പനികളുടെയും ഉല്പന്നങ്ങളില് മാരകമായ കീടനാശിനി കണ്ടെത്തിയിട്ടുണ്ടെന്ന കാര്യം തനിക്കു മനസിലാകുന്നത്. ഇത്തരം കമ്പനികള്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാനുള്ള സംവിധാനം ബന്ധപ്പെട്ട വകുപ്പ് ഇതുവരെയും ഒരുക്കിയിട്ടില്ലെന്നു അദ്ദേഹം ആരോപിച്ചു. സെക്ഷന്‍ 188 പ്രകാരം കേസുകള്‍ എടുക്കുമെന്നു ഫുഡ്സേഫ്റ്റി ജോയിന്റ് കമ്മിഷണര്‍ അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പക്ഷെ ഇപ്പോഴും വിപണിയില്‍ കീടനാശിനി അംശമുള്ള ബ്രാന്‍ഡുകള്‍ നിര്‍ബാധം വിറ്റഴിക്കുകയാണ്. കറിപൊടികളുടെ സാംപിള്‍ പരിശോധന കൃത്യമായി നടക്കുന്നുണ്ടെന്നല്ലാതെ കുറ്റവാളികളെ ശിക്ഷിക്കാന്‍ സംവിധാനമൊരുക്കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."