HOME
DETAILS
MAL
സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
backup
April 14 2019 | 07:04 AM
കണ്ണൂര്‍: കുറുവ പ്രദേശത്തെ സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും പ്രവര്‍ത്തകര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
സി.പി.എം പ്രാദേശിക നേതാക്കളും ബി.ജെ.പി പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും കൊലപാതക രാഷ്ട്രിയത്തില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ പറഞ്ഞു.
കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന് മൂവര്‍ണ്ണ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെയുളളവരെയാണ് സീകരിച്ചത്. ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ എം. വിപിന്‍, എം. വിനീഷ്, പ്രീത, സി.എച്ച് അള്ളി എന്നിവരും സി.പി.എമ്മില്‍ നിന്ന് കെ.വി തമ്പാന്, ടി. നാരായണന്, താളി പ്രസന്നന്, പ്രകാശ്, റോജ, ഷീജ. പ്രസീത, താര, നളിനി, എം. പ്രസന്നന് എന്നിവരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."