HOME
DETAILS

സെന്‍ട്രല്‍മാര്‍ക്കറ്റില്‍ സാമൂഹ്യദ്രോഹികളുടെ വിളയാട്ടം; പൊറുതിമുട്ടി വ്യാപാരികള്‍

  
backup
April 14 2019 | 07:04 AM

%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1

കണ്ണൂര്‍: ഉദ്ഘാടനം ചെയ്തു ഒരുവര്‍ഷമായിട്ടും പൂര്‍ണ പ്രവര്‍ത്തന സജ്ജമാകാത്തതോടെ കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് രാത്രികാലങ്ങളില്‍ സാമൂഹ്യദ്രോഹികളുടെ താവളമായി മാറുന്നു. രാത്രിസമയങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ ലഹരി ഉപയോഗിക്കുന്ന സ്ഥലമായി ഇതുമാറിയെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കണ്ണൂര്‍ മാര്‍ക്കറ്റിലെ പ്രധാന കെട്ടിടമാണ് ഇതോടെ സാമൂഹ്യവിരുദ്ധര്‍ കൈയടക്കിയത്.
ഒട്ടേറെ വ്യാപാരികള്‍ കച്ചവടം ചെയ്തിരുന്ന പഴയ മാര്‍ക്കറ്റ് പൊളിച്ചുനീക്കിയാണു പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടം നിര്‍മിച്ചത്. രാത്രിസമയങ്ങളില്‍ ലഹരിയുടെ പ്രധാനകേന്ദ്രമായി സെന്‍ട്രല്‍ മാര്‍ക്കറ്റ് മാറിയെന്നാണ് സമീപത്തുള്ള വ്യാപാരികള്‍ പറയുന്നത്. കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.3.5 കോടി രൂപ ചെലവഴിച്ചു മൂന്നു നിലകളിലായി നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ഒരു ചായ പീടികയും പിന്നിലൊരു കോഴിക്കടയും അകത്ത് കയറിയാല്‍ മാത്രം കാണാവുന്ന ഒരു മത്സ്യമാര്‍ക്കറ്റുമാണുള്ളത്.
സെന്‍ട്രല്‍ മാര്‍ക്കറ്റു സ്ഥിതി ചെയ്യുന്നവര്‍ ഇപ്പോള്‍ കണ്ണൂര്‍ മാര്‍ക്കറ്റ് റോഡില്‍ നിന്നാണ് വ്യാപാരം നടത്തുന്നത്. സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടത്തിലെ 89 മുറികളില്‍ ലേലത്തില്‍ പോയത് ഒന്‍പതു മുറികള്‍ മാത്രമാണ്. 2012ലാണ് പഴയ മാര്‍ക്കറ്റ് കെട്ടിടം പൊളിക്കുന്നതിനായി വ്യാപാരികളെ ഒഴിപ്പിച്ചത്.
പുതിയ മാര്‍ക്കറ്റ് കെട്ടിടം പൂര്‍ണസജ്ജമായ ഉടന്‍ ഇവര്‍ക്കു മുന്‍ഗണന നല്‍കുമെന്നായിരുന്നു അന്നത്തെ നഗരസഭാ ഭരണസമിതി അറിയിച്ചിരുന്നതെന്നു വ്യാപാരികള്‍ പറയുന്നു. എന്നാല്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോള്‍ നിക്ഷേപ തുകയായി 12 ലക്ഷത്തോളം രൂപ ഒടുക്കേണ്ടിവരുമെന്നു കോര്‍പറേഷന്‍ ആദ്യകാല വ്യാപാരികളെ അറിയിക്കുകയായിരുന്നു. സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ ആദ്യനിലയില്‍ മത്സ്യവ്യാപാരമാണു നടക്കുന്നത്. രാത്രിസമയങ്ങളില്‍ മാര്‍ക്കറ്റ് പരിസരങ്ങളില്‍ ആളുകളും കുറയുന്നതും സാമൂഹ്യവിരുദ്ധര്‍ക്കു കാര്യങ്ങള്‍ എളുപ്പമാകുന്നു. സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ അകംഭാഗങ്ങളില്‍ നിന്നും ആര് എന്തു ചെയ്താലും പുറത്തുള്ളവര്‍ക്ക് അറിയാന്‍ കഴിയില്ല. ഇവിടങ്ങളില്‍ വൈദ്യുതി തൂണുകളുമില്ല.
ഏഴുമാസം മുന്‍പ് സെന്‍ട്രല്‍ മാര്‍ക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. തങ്ങള്‍ക്കു കച്ചവടത്തിനു മുറികളില്‍ ലഭിക്കാത്തതില്‍ ഇനി കോര്‍പ്പറേഷന്‍ അധികൃതരുമായി യുദ്ധത്തിനില്ലാത്തവിധം മാനസികമായി തളര്‍ന്നിരിക്കുകയാണെന്ന് അന്നത്തെ വ്യാപാരികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  28 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago