ദേശീയപാതയില്‍ തള്ളുന്ന മാലിന്യത്തിന് തീപിടിക്കുന്നത് പതിവാകുന്നു
കളമശ്ശേരി: ദേശിയ പാതയുടെ വശങ്ങളില്‍ തള്ളുന്ന മാലിന്യങ്ങള്‍ക്ക് തീപിടിക്കുന്നത് റോഡരികില്‍ പാര്‍ക്ക് ചെയുന്ന വാഹനങ്ങള്‍ക്കും, മെട്രോ തൂണിനും ഭീഷണിയാകുന്നു. കളമശ്ശേരി ദേശീയ പാതയില്‍ എസ്.സി.എം.എസ് കോളജിന് എതിര്‍വശത്ത് മെട്രോ പാലത്തിന് അടിയില്‍ കൂട്ടിക്കിടക്കുന്ന മാലിന്യത്തിന് തിപിടിക്കുന്നതാണ് വാഹനങ്ങള്‍ക്കും, മെട്രാ റെയിലിനും ഭീഷണിയാകുന്നത്.
കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ 10 ലധികം തവണയാണ് ഈ ഭാഗത്ത് തിപിടിത്തം ഉണ്ടായത്.തക്ക സമയത്ത് ഫയര്‍ഫോഴ്‌സ് എത്തി തിയണക്കുന്നതിനാല്‍ വന്‍ ദുരന്തങ്ങള്‍ ഒഴിവാകുന്നത്.ദേശിയ പാതയില്‍ ഏകദേശം100 മീറ്റര്‍ നീളത്തില്‍ നിരവധി ലോഡ് മാലിന്യമാണ് തള്ളിയിരിക്കുന്നത്. നിരന്തരം പോലിസ് നിരിക്ഷണമുള്ള ഈ ഭാഗത്ത് മാലിന്യം തള്ളുന്നതിനെതിരെ ഒരു നടപടിയും ഇത് വരെ ഉണ്ടായിട്ടില്ല ഇപ്പോള്‍ ഈ പ്രദേശം മിലിന്യം തള്ളുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്.
ഇതര സംസ്ഥാനത്ത് നിന്നുള്‍പ്പെടെ ലോറികളും ക്രെയിനുകളും നിരവധിയാണ് ഇവിടെ പാര്‍ക്ക് ചെയ്യുന്നത്.പലപ്പോഴും തീപിടുത്തം ഉണ്ടാക്കുമ്പോള്‍ ഫയര്‍ഫോഴ്‌സിന്റെ തക്ക സമയത്തെ ഇടപെടലാണ് വാഹനങ്ങള്‍ക്ക് തീപിടിക്കാതെ രക്ഷപ്പെടുന്നത്. ഒരു വാഹനത്തിന് തീപിടിച്ചാല്‍ നിരനിരയായിക്കിടക്കുന്ന മറ്റ് വാഹനങ്ങള്‍ക്ക് തീപിടിക്കാനും സാധ്യതയുണ്ട്.തീ ആളിപ്പടര്‍ന്നാല്‍ മെട്രോ തൂണുകളെയും പാലത്തെയും ബാധിക്കുമെന്നും ഫയര്‍ഫോഴ്‌സ് അധികൃതരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."