ഒരു കൊവിഡ് മരണം കൂടി: കാസര്‍കോട് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കാസര്‍കോട്: കഴിഞ്ഞ ദിവസം കാസര്‍കോട് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം മരിച്ച് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുറഹിമാനാണ് രോഗം സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. കാസര്‍കോട് ജില്ലയിലെ എട്ടാമത്തെ കൊവിഡ് മരണമാണിത്.
കടുത്ത പ്രമേഹ രോഗിയായിരുന്നു അബ്ദുറഹ്‌മാന്‍. ഇയാളുടെ മകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൃക്കരിപ്പൂര്‍
കൈക്കോട്ട് കടവിലെ വിവാഹ ചടങ്ങില്‍ ഇയാളുടെ മകന്‍ പങ്കെടുത്തിരുന്നു. ഈ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേ സമയം ഇന്ന് ഒരാള്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.ആലുവ എടയപ്പുറം മല്ലിശ്ശേരി എം പി അഷ്‌റഫ് ആണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും 29ാം തീയതിയാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. 53 വയസായിരുന്നു. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."