കടലാസ് വിലവര്‍ധന; നോട്ടുബുക്ക് നിര്‍മാണ സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍
ചങ്ങനാശേരി: കടലാസ് വിലവര്‍ധനവും കേരളത്തിലെ ബ്രാന്റഡ് നോട്ടുബുക്കുകളുടെ വിപണനവും മൂലം സംസ്ഥാനത്തെ നോട്ടുബുക്ക് നിര്‍മാണ കമ്പനികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് നോട്ടുബുക്ക് നിര്‍മാണ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍.
കടലാസ്, അസംസ്‌കൃത സാധനങ്ങള്‍ എന്നിവയുടെ വിലയില്‍ 25 ശതമാനം മുതല്‍ 50 ശതമാനം വരെ വര്‍ധനവ് ഉണ്ടായിട്ടും നോട്ട്ബുക്കിന്റെ വിലയില്‍ കാര്യമായ വില വര്‍ധനവ് ഉണ്ടായിട്ടില്ല. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കടലാസെത്തുന്നത്. കടലാസ് നിര്‍മാണ കമ്പനികള്‍ ബ്രാന്റഡ് നോട്ടുബുക്കുകള്‍ ഇറക്കി പരസ്യം ചെയ്ത് വിപണിയില്‍ വില്‍പ്പന നടത്തുന്നതുമൂലം വില്‍പ്പന കുറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് സംസ്ഥാനത്തെ നോട്ടുബുക്ക് നിര്‍മാണ ചെറുകിട വ്യവസായത്തെ സംരക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.
ഭാരവാഹികള്‍: ലാലി ഇളപ്പുങ്കല്‍ ചങ്ങനാശേരി ( ജില്ലാ പ്രസിഡന്റ്), കെ.ടിസനില്‍ പാമ്പാടി (സെക്രട്ടറി), സിബിച്ചന്‍ തോമസ് മുണ്ടക്കയം (വൈസ് പ്രസിഡന്റ്), സരള വി. നായര്‍ കോട്ടയം (ജോ. സെക്രട്ടറി), ജോസഫ് അപ്പച്ചേരി കുറിച്ചി (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."