ആനാവൂരില്‍ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍
നെയ്യനാറ്റിന്‍കര: ആനാവൂരില്‍ കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് പ്രവര്‍ത്തകരായ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ആറംഗ സംഘത്തിലെ ഒരാളെ നെയ്യാറ്റിന്‍കര സി.ഐയുടെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റ് ചെയ്തു.
സി.പി.എം പ്രവര്‍ത്തകനായ ആനാവൂര്‍ പടപ്പിത്തോട്ടം കാലായില്‍ പുത്തന്‍വീട്ടില്‍ അശോക്കുമാറിന്റെ മകന്‍ ഗിരീഷ്‌കുമാറിനെ (25) ആണ് അറസ്റ്റ് ചെയ്തത്.
ആര്‍.എസ്.എസ് നെയ്യാറ്റിന്‍കര താലൂക്ക് പ്രമുഖ് ആനാവൂര്‍ ആവണി നിവാസില്‍ വിനോദ് (37) , സഹോദരന്‍ ബിജു (34) എന്നിവരെ വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ആനാവൂര്‍ മേഖലയില്‍ കുറെ നാളുകളായി തുടര്‍ന്നു വരുന്ന സി.പി.എം-ആര്‍.എസ്.എസ് രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. പിടിയിലായ ഗിരീഷ് കുമാറിനൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ആവശ്യമെങ്കില്‍ പ്രതികള്‍ക്കായി തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞദിവസം രാവിലെ 6.20 ഓടെ ബിജു താമസിക്കുന്ന ആനാവൂരിലെ കുടുംബ വീട്ടിന്റെ സിറ്റൗട്ടില്‍ വച്ചായിരുന്നു ഇരുവരെയും മാരകായുധങ്ങളുമായി മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. തലയ്ക്ക് മാരകമായി പരുക്കേറ്റ ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആനാവൂര്‍ മേഖലയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനം ശക്തമാകുന്നതിലുളള വിരോധമാണ് ആക്രമണത്തിന് കാരണ മെന്ന് അറസ്റ്റിലായ ഗിരീഷ്‌കുമാര്‍ പൊലിസിനോട് പറഞ്ഞു.
അറസ്റ്റിലായ ഗിരീഷിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."