അനന്തപുരിയുടെ മാമ്പഴക്കാലം മെയ് 1 വരെ
തിരുവനന്തപുരം: മലങ്കര സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടില്‍ നടക്കുന്ന മാമ്പഴക്കാലം ഫാമിലി എക്‌സ് പോ ഇനി മൂന്ന് ദിനം കൂടി മാത്രം.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മാമ്പഴങ്ങളായ അല്‍ഫോണ്‍സ മുതല്‍ തിരുവനന്തപുരത്തിന്റെ സ്വന്തം കോട്ടുക്കോണം മാങ്ങ ഉള്‍പ്പെടേ അമ്പതില്‍പ്പരം മാമ്പഴങ്ങള്‍ വമ്പിച്ച വിലക്കുറവിലാണ് ഇവിടെ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കുന്നത്. മാര്‍ക്കറ്റ് വിലയില്‍ നിന്നും പരമാവധി ലാഭത്തിലാണ് മാമ്പഴങ്ങള്‍ ലഭിക്കുക. ഇതിനോടകം തന്നെ വമ്പിച്ച വില്‍പനയാണ് നടന്നു വരുന്നത്.
കൂടാതെ ദിവസേന കലാസാംസ്‌കാരിക പരിപാടികള്‍. ഗെയിം ഷോ, വിനോദവും വിജ്ഞാനവും പകരുന്ന ചരിത്ര ഗുഹ എന്നിവ ജനങ്ങളെ മേളയിലേക്ക് ആകര്‍ഷിക്കുന്നു. കൂടാതെ മറ്റ് മേളകളില്‍ നിന്നു വ്യത്യസ്തമായി കേരളത്തിന്റെ ചരിത്രം പേറുന്ന പുരാവസ്തുക്കളുടെ ശേഖരവും കാഴ്ച്ചക്കാരെ ആകര്‍ഷിക്കുന്നു.
അവധികാലമായതോടെ വൈകുന്നേരങ്ങളില്‍ വലിയ തിരക്കാണ് മേളയില്‍ അനുഭവപ്പെടുന്നത്.
ഒപ്പം ഭക്ഷണപ്രിയരെ ആകര്‍ഷിക്കുന്ന കഫേ കുടുംബശ്രീയുടെ സ്റ്റാളും വേറിട്ട രുചികള്‍ അനന്തപുരിക്ക് സമ്മാനിക്കുന്നു.ദിവസവും രാവിലെ 11.30 മുതല്‍ രാത്രി 9 വരെയാണ് മേളയുടെ സമയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."