സംസ്ഥാനത്ത് മദ്യ വിരുദ്ധ നിയമം നടപ്പാക്കണം
: മദ്യനിരോധന സമിതി വടക്കാഞ്ചേരി: പരസ്യമായ മദ്യവില്പനയും, ഉപയോഗവും കുറ്റകരമാക്കുന്ന മദ്യ വിരുദ്ധ നിയമം സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് കേരള മദ്യ നിരോധന സമിതി തലപ്പിള്ളി താലൂക്ക് പ്രവര്‍ത്തക കണ്വന്ഷന് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ മദ്യവര്‍ജന നയം കൊണ്ട് മദ്യ വിപത്ത് ഇല്ലാതാക്കാന്‍ കഴിയില്ല. മദ്യ നിരോധനവും, മദ്യവര്‍ജനവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നന്നും സമ്മേളനം വിലയിരുത്തി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്ലാല് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ടി.എന്‍ നമ്പീശന് അധ്യക്ഷനായി. പ്രൊഫ. പുന്നയ്ക്കല്‍ നാരായണന് മുഖ്യപ്രഭാഷണം നടത്തി. കെ.കെ ജോസ്, എ.കെ ജോസഫ്, ദേവകി ചെമ്പൂക്കാട്ട്, കുറ്റിപ്പുഴ രവി, ശ്രീദേവി അമ്പലപുരം, കെ.ആര് രാജു, കെ.സേതുമാധവന്, പി.കെ സൗദാമിനി, മോഹനന് പാറപ്പുറത്ത്, കെ.എച്ച് സിദ്ധിഖ്, പി.ഉണ്ണികൃഷ്ണന്, ഉണ്ണികൃഷ്ണന് കുറുവന്നൂര്, അബ്രഹാം കൂള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."