HOME
DETAILS

ഗുണ്ടാത്തലവനെതിരേ പൊലിസ് കാപ്പ ചുമത്തി

  
backup
April 28, 2017 | 8:03 PM

%e0%b4%97%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%b5%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8


കോട്ടയം: ഗുണ്ടാ സംഘത്തലവനും നിരവധി ഗുണ്ടാ ആക്രമണക്കേസുകളില്‍ പ്രതിയുമായ അമ്മഞ്ചേരി സിബിക്കെതിരെ പൊലിസ് കാപ്പ ചുമത്തി. അതിരമ്പുഴ വില്ലേജില്‍ മാന്നാനം കരയില്‍ അമലഗിരി ഭാഗത്ത്  ഗ്രേസ് കോട്ടേജില്‍ ജോണ്‍ മകന്‍ സിബി ജി ജോണിനെ(34)യാണ് ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ഗുണ്ടാ ലിസ്റ്റില്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്നു സിബിയെ ഗാന്ധിനഗര്‍ എസ.്‌ഐ എം.എസ് ഷിബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
  മാര്‍ച്ച് അവസാനവാരം എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച സംഭവത്തില്‍ സിബിയെ പ്രതി ചേര്‍ത്ത് കസ്റ്റഡിയില്‍ എടുത്തിരുന്നു. എസ്.എഫ.്‌ഐ ജില്ലാ പ്രസിഡന്റിനെ എം.ജി സര്‍വകലാശാല ആസ്ഥാനത്ത് വച്ച് ഗുണ്ടാ സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുണ്ടാ സംഘത്തലവന്‍ സിബിയുടെ നേതൃത്വത്തിലുള്ള ഗുണ്ടകലാണ് ആക്രമണം നടത്തിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഗാന്ധിനഗര്‍, കുറവിലങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ സിബിയ്‌ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
  ഏറ്റുമാനൂര്‍ കേന്ദ്രീകരിച്ചുള്ള ബ്ലേഡ് മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന സിബി, ഈ ബന്ധം ഉപയോഗിച്ചാണ് ഗാന്ധിനഗര്‍ കേന്ദ്രീകരിച്ച് ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. സിബിയ്‌ക്കെതിരെയുള്ള കേസുകളുടെ റിപ്പോര്‍ട്ട് ശേഖരിച്ച ശേഷം ജില്ലാ പൊലിസ് മേധാവി ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സിബിയെ ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെടുത്തി കരുതല്‍ തടങ്കലില്‍ അയച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവില വർധനവ്: 'മോദി പിടിച്ചുപറി നിർത്തുന്നില്ല'; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

National
  •  21 days ago
No Image

മലയിടം തുരുത്ത് ഉന്നതി ഒഴിപ്പിക്കൽ: ‘വിധി നടപ്പാക്കുകയല്ലാതെ മറ്റ് മാർഗമില്ല’; സർക്കാരിന് രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

Kerala
  •  21 days ago
No Image

10 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ സംഭവം: പിതാവ് കൊലപ്പെടുത്തിയതെന്ന് പൊലിസ്

National
  •  21 days ago
No Image

 വീഴ്ചയില്‍ നിന്ന് ഒരു പാഠവും പഠിച്ചില്ലേ?..:  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി

Kerala
  •  21 days ago
No Image

കാസർകോട് യുവതിയുടെ ആത്മഹത്യ: ഭർത്താവ് റിമാൻഡിൽ; ശരീരത്തിൽ മർദനമേറ്റ പാടുകൾ, സ്വർണം ചോദിച്ച് നിരന്തര പീഡനം, ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

Kerala
  •  21 days ago
No Image

വാഹന മോഡിഫിക്കേഷന്‍; റിപ്പോര്‍ട്ട് വേഗത്തിലാക്കി എം.വി.ഡി

Kerala
  •  21 days ago
No Image

പ്ലസ് വൺ പ്രവേശനം ഇന്നു മുതൽ: അറിയാം ഇക്കാര്യങ്ങൾ

Kerala
  •  21 days ago
No Image

വീണ്ടും മുകളിലേക്ക്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

Kerala
  •  21 days ago
No Image

പൂജാകർമ്മങ്ങൾക്കിടെ വിവാഹിതയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ

National
  •  21 days ago
No Image

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു; മറ്റ് 15 പ്രതികളുടെ അപ്പീൽ തള്ളി

Kerala
  •  21 days ago