HOME
DETAILS

കണ്ണൂർ റേഞ്ചിൽ എ.എസ്.ഐമാർക്ക് കൂട്ട സ്ഥലംമാറ്റം; 51 എസ്.സി.പി.ഒമാർക്ക് സ്ഥാനക്കയറ്റം

  
കെ. ഷിന്റുലാൽ
May 25, 2026 | 3:44 AM

Mass transfer of ASIs in Kannur range 51 SCPOs promoted

കോഴിക്കോട്: ഉത്തരമേഖലയിലെ കണ്ണൂർ റേഞ്ചിൽ ആറ് പൊലിസ് ജില്ലകളിലായി അസി.സബ് ഇൻസ്പെക്ടർ(എ.എസ്.ഐ)മാർക്ക് കൂട്ട സ്ഥലംമാറ്റം. കാസർകോട്, കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറൽ, വയനാട് പൊലിസ് ജില്ലകളിലായുള്ള 32 എ.എസ്.ഐമാരെ സ്ഥലം മാറ്റിയാണ് കണ്ണൂർ റേഞ്ച് ഡി.ഐ.ജി ജി.എച്ച് യതീഷ് ചന്ദ്ര ഉത്തരവിറക്കിയത്. 

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി സ്ഥലം മാറ്റിയവരെയാണ് നേരത്തെയുണ്ടായിരുന്ന യൂനിറ്റിലേക്കും മറ്റും വീണ്ടും മാറ്റിയത്. ഇതിന് പുറമേ കണ്ണൂർ റേഞ്ചിലെ 51 എ.എസ്.ഐമാരുടെ ഒഴിവുകളിലേക്ക് സീനിയർ സിവിൽ പൊലിസ് ഓഫിസർമാരെ എ.എസ്.ഐമാരായി പ്രമോഷൻ നൽകിയും വിന്യസിപ്പിച്ചിട്ടുണ്ട്. ഇതിൽ നിന്ന് പട്ടികജാതി, വർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം വയനാട്, കാസർകോട് ജില്ലകളിലായി രൂപീകരിച്ച സ്‌പെഷൽ മൊബൈൽ സ്‌ക്വാഡ് (എസ്.എം.എസ്) യൂനിറ്റിലേക്കും രണ്ട് വീതം എ.എസ്.ഐമാരെ അനുവദിച്ചു. വയനാട്ടിലെ  മാനന്തവാടിയിലും കാസർകോടുമാണ് എസ്.എം.എസ് യൂനിറ്റുള്ളത്. സേനാംഗങ്ങളുടെ സീനിയോറിറ്റിയും സ്ഥലം മാറ്റഅപേക്ഷകളും വിരമിക്കൽ ഇളവുകളും പരിഗണിച്ചാണ് നടപടി. 

കോഴിക്കോട് സിറ്റിയിലേക്ക് കോഴിക്കോട് റൂറൽ, വയനാട്, കാസർകോട്, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള 15 എ.എസ്.ഐമാരെയാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് റൂറൽ പൊലിസിലേക്ക് വയനാട്, കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് പേരെയും കണ്ണൂർ റൂറൽ,  കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഒൻപത് എ.എസ്.ഐമാരെ കാസർകോടേക്കുമാണ് സ്ഥലം മാറ്റിയത്. 

51 സീനിയർ സിവിൽപൊലിസ് ഓഫിസർമാർക്കാണ് എ.എസ്.ഐമാരായി പ്രമോഷൻ നൽകി വിവിധ ജില്ലകളിലായി വിന്യസിപ്പിച്ചത്. കോഴിക്കോട് സിറ്റി 15, റൂറൽ ആറ്, വയനാട് ഏഴ്, കണ്ണൂർ റൂറൽ അഞ്ച്, സിറ്റി അഞ്ച്, കാസർകോട് 13 എന്നിങ്ങനെ 51 എ.എസ്.ഐമാരുടെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. അതിനിടെ കണ്ണൂർ റേഞ്ചിലെ വിവിധ പൊലിസ് ജില്ലകളിൽ നിന്ന് എസ്.ഐമാരെ മാറ്റിക്കൊണ്ടുള്ള പുതിയ ഉത്തരവ് പുറത്തിറങ്ങി. 

തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥലം മാറ്റിയ ഡയരക്ട് എസ്.ഐമാരേയും പ്രമോഷൻ വഴി എസ്.ഐമാരായവരേയും ഉൾപ്പെടെ 112 പേരെ അതത് പൊലിസ് ജില്ലകളിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഈ മാസം ഏഴിന് ഇറങ്ങിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഈ ഉത്തരവ് ഡി.ഐ.ജി റദ്ദാക്കുകയായിരുന്നു. ഇതിൽ പുതിയ ഉത്തരവാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. എസ്.ഐമാർക്ക് പുറമേ ഇൻസ്പെക്ടർമാർ, ഡിവൈ.എസ്.പിമാർ എന്നിവരുടെ സ്ഥലം മാറ്റവും നടക്കാനുണ്ട്.

 

In a major administrative reshuffle within the Kannur Police Range, a large number of Assistant Sub-Inspectors (ASIs) have been transferred simultaneously. Alongside these transfers, 51 Senior Civil Police Officers (SCPOs) have been promoted to the rank of ASI to fill vacancies and streamline department operations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി

Kerala
  •  6 days ago
No Image

ഗവ. പ്ലീഡര്‍ നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി; 'ബുദ്ധിജീവിയല്ല, സാധാരണക്കാരന്‍'; പി രാജീവിനും മറുപടി

Kerala
  •  6 days ago
No Image

ഓസ്‌ട്രേലിയയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ത്ഥി മരിച്ചു

International
  •  6 days ago
No Image

ഡ്രസ്സിങ് റൂമില്‍ വച്ച് പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 5.63 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഡൊണാള്‍ഡ് ട്രംപ്

International
  •  6 days ago
No Image

പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍ 

Kerala
  •  6 days ago
No Image

നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സര്‍വീസ്; പ്രവാസി യാത്രക്കാര്‍ക്ക് പുതിയ അവസരം

uae
  •  6 days ago
No Image

വേഗത്തില്‍ എഴുതിയില്ല; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി

Kerala
  •  6 days ago
No Image

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് പരാതി

Kerala
  •  6 days ago
No Image

വിസ്മരിക്കപ്പെടരുത് ക്രൂരത..! ​ഗ്രഹാം സ്റ്റെയിൻ കൊലപാതകത്തിൽ അവസാന പ്രതിയും പുറത്തേക്ക്; 27 വർഷങ്ങൾക്ക് മുൻപ് ആ രാത്രിയിൽ സംഭവിച്ചത് 

National
  •  6 days ago
No Image

പ്രിയദര്‍ശിനി എത്തിയിട്ട് ഒരുമാസം; സൗജന്യയാത്ര സൂപ്പര്‍ഹിറ്റ്...പക്ഷേ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല

Kerala
  •  6 days ago