ഫ്‌ളാറ്റിനുള്ളില്‍ കുടുങ്ങിപ്പോയ കുഞ്ഞിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
കാക്കനാട്: വാതില്‍ അടഞ്ഞ് ഫ്‌ളാറ്റിനുള്ളില്‍ കുടുങ്ങിപ്പോയ കുഞ്ഞിനെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷിച്ചു.
കാക്കനാട് അത്താണിയില്‍ ഫോര്‍ട്ട് ഗ്രാന്‍ഡ് ഫ്‌ളാറ്റിലെ താമസക്കാരായ ദമ്പതികളുടെ ഒന്നരവയസ്സുള്ള മകളാണ് രണ്ടാം നിലയിലെ ഫ്‌ളാറ്റിനുള്ളില്‍ കുടുങ്ങിയത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.
കുട്ടികളുടെ അച്ഛനും അമ്മയും ഫ്‌ളാറ്റിലുണ്ടായിരുന്നപ്പോഴാണ് സംഭവം. ഇവര്‍ അപ്പുറത്തെ മുറിയിലിരുന്ന് സംസാരിക്കുന്നതിനിടെ കുട്ടി കിടപ്പ് മുറിയിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ, കുഞ്ഞിന്റെ കൈത്തട്ടി അബദ്ധത്തില്‍ മുറിയുടെ വാതില്‍ അടയുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് രക്ഷിതാക്കള്‍ ഓടിയെത്തിയെങ്കിലും ഓട്ടോ മാറ്റിക് ഡോറായതിനാല്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. സംഭവമറിഞ്ഞ് തൃക്കാക്കര അഗ്‌നിശമന സേനയെത്തി. അവര്‍ ശ്രമിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഫ്‌ളാറ്റിനു പിന്നില്‍ ഏണിവച്ച് കുട്ടി കുടുങ്ങിയ മുറിയുടെ ബാല്‍ക്കണി വഴി അകത്തു കടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."