പരിശീലനം കഴിഞ്ഞു; ഹജ്ജ് വളണ്ടിയര്‍മാര്‍ കര്‍മരംഗത്തേക്ക്
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിച്ച തീര്‍ഥാടകരെ സഊദി അറേബ്യയില്‍ സഹായിക്കാനായി ഹജ്ജ് കമ്മിറ്റി തെരഞ്ഞെടുത്ത വളണ്ടിയര്‍മാര്‍ക്ക് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ രണ്ടുദിവസങ്ങളിലായി പരിശീലനം നല്‍കി.ഹജ്ജ്‌നിസാര്‍ കലയത്ത്
ജിദ്ദ: ആഭ്യന്തര തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. പോര്‍ട്ടല്‍ വഴി ഒരു ലക്ഷത്തിന് അടുത്ത് ആളുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തതായി മന്ത്രാലയം അറിയിച്ചു. അതേ സമയം ഭൂരിഭാഗം മലയാളികള്‍ക്കും കൂടിയ നിരക്കിലുള്ള അനുമതി മാത്രമാണ് ലഭിച്ചത്.
ഞായറാഴ്ച രാവിലെ എട്ടിന് ആരംഭിച്ച ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ ആദ്യദിനം തന്നെ 30,000 ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു. ആരംഭിച്ച് ആദ്യ മിനുട്ടുകളില്‍ തന്നെ നൂറുകണക്കിനാളുകള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ശ്രമിച്ചതോടെ പോര്‍ട്ടല്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ഏറ്റവും കൂടുതല്‍ പേര്‍ ബുക്ക് ചെയ്തത് സാധാരണ നിരക്കിലുള്ള കാറ്റഗറിയിലാണ്.
അതേ സമയം ഏറ്റവും കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യാനായി കാത്തിരുന്ന ഏറെ പേരും നിരാശരായി. രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ നിരക്ക് ഏറ്റവും കുറഞ്ഞ അല്‍ മുയസ്സര്‍ വിഭാഗത്തില്‍ ബുക്കിങ് പൂര്‍ത്തിയായി. ഒരു സീറ്റ് മാത്രം ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്കും അതുലഭിച്ചില്ല. 6,833 റിയാലിന് മുകളിലുള്ള ജനറല്‍ വിഭാഗത്തിലാണ് ഭൂരിഭാഗം ആളുകള്‍ക്കും അനുമതി.
അതേ സമയം ഇ ട്രാക്ക് വഴി വിദേശത്തു നിന്ന് ഹജ്ജ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കില്ലെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ സഊദിക്കകത്തു നിന്നു രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശങ്ങളില്‍ വച്ച് ഹജ്ജ് തസ്‌രീഹിന്റെ പ്രിന്റൗട്ട് എടുക്കാവുന്നതാണ്. നേരത്തെ നടത്തിയ പ്രാഥമിക രജിസ്‌ട്രേഷന്‍ പ്രകാരം തയാറാക്കിയ ലിസ്റ്റ് പരിശോധിച്ച് ലഭ്യമായ കാറ്റഗറിയിലെ പാക്കേജില്‍ രജിസ്‌ട്രേഷന്‍ കണ്‍ഫേം ചെയ്യുകയാണ് വേണ്ടത്.
അതിനിടെ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ ഒരേ സമയം സൈറ്റ് ഉപയോഗിച്ചത് കാരണമാണ് പ്രയാസം നേരിട്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ അടുത്ത ദിവസങ്ങളിലും തുടരുമെന്നതിനാല്‍ സാവകാശം കാണിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു. ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് സര്‍വിസിന് 200 കമ്പനികള്‍ക്കാണ് മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."