HOME
DETAILS

ഹൈക്കോടതിയിലെ മീഡിയാ റൂം: കേസ് സുപ്രിം കോടതി തീര്‍പ്പാക്കി

  
backup
July 16 2018 | 19:07 PM

%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%80%e0%b4%a1%e0%b4%bf%e0%b4%af%e0%b4%be-%e0%b4%b1%e0%b5%82%e0%b4%82

ന്യൂഡല്‍ഹി: ഹൈക്കോടതിയിലെ മീഡിയാ റൂം അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ടു കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ലിയു.ജെ) നല്‍കിയ ഹരജി സുപ്രിം കോടതി തീര്‍പ്പാക്കി. ഹൈക്കോടതി ഫുള്‍ ബഞ്ച് കേസ് കേള്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കേസ് തീര്‍പ്പാക്കുന്നതായി ഇന്നലെ ജഡ്ജിമാരായ യു.യു ലളിത്, എ.എം സപ്രേ എന്നിവരടങ്ങിയ രണ്ടംഗ സുപ്രിം കോടതി ബഞ്ച് വ്യക്തമാക്കി.

ഹൈക്കോടതി റിപ്പോര്‍ട്ടിങ്ങിനു മാര്‍ഗരേഖ ആവശ്യമാണോയെന്നു പരിശോധിക്കാന്‍ ഹൈക്കോടതിയില്‍ അഞ്ചംഗ ബഞ്ച് രൂപീകരിച്ചിട്ടുണ്ട്. ഈ ബഞ്ച് മീഡിയാ റൂമിലെ പ്രവേശനം അടക്കമുള്ള വിഷയങ്ങളും പരിഗണിക്കുമെന്നു ഹൈക്കോടതി അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് തീര്‍പ്പാക്കിയത്. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മീഡിയാ റൂം പൂട്ടിയിട്ടത്.
ഇരുപക്ഷത്തിനുമിടയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമില്ലാതിരിക്കുന്നതിനൊപ്പം മീഡിയാ റൂമിന്റെ കാര്യത്തിലും തീരുമാനം നീളുകയാണ്. ഇക്കാര്യത്തില്‍ ഹൈക്കോടതിക്കു നിര്‍ദേശം നല്‍കണമെന്നായിരുന്നു കെ.യു.ഡബ്ലിയു.ജെയുടെ ആവശ്യമെങ്കിലും കേസ് അഞ്ചംഗ ബഞ്ചിന്റെ പരിഗണയിലായതിനാല്‍ ഇടപെടുന്നില്ലെന്നു സുപ്രിംകോടതി ഇന്നലെ അറിയിച്ചു.
2016 ജൂലൈയിലാണ് ഹൈക്കോടതിയിലെ മീഡിയാ റൂമില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു പ്രവേശനം വിലക്കി മുറി പൂട്ടിയിട്ടത്. തുടര്‍ന്നു പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ഘടകം സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. മീഡിയാ റൂം മാധ്യമപ്രവര്‍ത്തകര്‍ക്കായി തുറന്നുനല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. മാസങ്ങള്‍ നീണ്ട വാദങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ കേസ് തീര്‍പ്പാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

25 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി റേഡിയോ കേരളം ഓണാഘോഷം

uae
  •  3 months ago
No Image

സുരക്ഷാ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കിടും; നയതന്ത്ര കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും സഊദിയും

qatar
  •  3 months ago
No Image

യാത്രക്കാരെ പ്രതിസന്ധിയിലാക്കി ദില്ലി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 

Kerala
  •  3 months ago
No Image

 നവംബര്‍ ഒന്നിനു മുന്‍പ് വൈദ്യുതി നിരക്ക് വര്‍ദ്ധന; കെഎസ്ഇബി ശിപാര്‍ശ ചെയ്ത വര്‍ദ്ധനക്ക് സാധ്യത

Kerala
  •  3 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  3 months ago
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago