HOME
DETAILS

ഒറ്റ ദിവസം; ഒഴുകിയെത്തിയത് '72 കോടി'

  
backup
July 16 2018 | 19:07 PM

ota-divasam

തൊടുപുഴ: ഒറ്റ ദിവസംകൊണ്ട് വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളില്‍ ഒഴുകിയെത്തിയത് 72 കോടി രൂപയുടെ വൈദ്യുതിക്കുള്ള വെള്ളം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളിലെ ഉയര്‍ന്ന പ്രതിദിന നീരൊഴുക്കാണിത്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 240.85 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഉതകുന്ന വെള്ളമാണ് ഒഴുകിയെത്തിയത്. കേരളം വൈദ്യുതി വില്‍ക്കുന്ന ശരാശരി വിലയായ മൂന്നുരൂപവച്ച് കണക്കുകൂട്ടിയാല്‍ 72.25 കോടി രൂപയുടെ വൈദ്യുതിക്കുള്ള വെള്ളമാണിത്. പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്നു കഴിഞ്ഞ സെപ്റ്റംബറില്‍ കേരളം വൈദ്യുതി വാങ്ങിയ യൂനിറ്റ് വിലയായ 9.90 വച്ച് കണക്കുകൂട്ടിയാല്‍ 238 കോടിയുടെ വൈദ്യുതിക്കുള്ള വെള്ളമുണ്ടിത്.

ഇടുക്കി അണക്കെട്ടില്‍ മാത്രം 80.737 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് 153.4 മി.മീ റെക്കോഡ് മഴ രേഖപ്പെടുത്തി. 2013 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 230 മി.മീ മഴയാണ് ഇതിന് മുന്‍പുള്ള ഉയര്‍ന്ന പ്രതിദിനമഴ. അണക്കെട്ടിലെ ജലനിരപ്പ് ഒറ്റദിവസം കൊണ്ട് 3.67 അടി ഉയര്‍ന്ന് 2367.6 അടിയിലെത്തി. സംഭരണശേഷിയുടെ 65 ശതമാനം വെള്ളം ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുണ്ട്. മറ്റ് അണക്കെട്ടുകളിലേക്ക് ഇന്നലെ ഒഴുകിയെത്തിയ വെള്ളത്തിന്റെ കണക്ക് ഇങ്ങനെയാണ്. പമ്പ 82.93 ദശലക്ഷം യൂനിറ്റ്, ഷോളയാര്‍ 6.104, ഇടമലയാര്‍ 10.095, കുണ്ടള 6.691, കുറ്റ്യാടി 15.508, ആനയിറങ്കല്‍ 5.018, നേര്യമംഗലം 15.814, പൊരിങ്ങല്‍ 10.696, ലോവര്‍പെരിയാര്‍ 7.251 ദശലക്ഷം യൂനിറ്റ്.
മഴയെ തുടര്‍ന്ന് ആറ് പ്രധാന അണക്കെട്ടുകള്‍ പൂര്‍ണ സംഭരണശേഷിയിലെത്തി. കുറ്റ്യാടി, പൊരിങ്ങല്‍, പൊന്മുടി, നേര്യമംഗലം (കല്ലാര്‍കുട്ടി), തര്യോട്, ലോവര്‍പെരിയാര്‍ അണക്കെട്ടുകളാണ് നിറഞ്ഞുകിടക്കുന്നത്. പൊന്മുടി, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ അണക്കെട്ടുകള്‍ തുറന്നുവിട്ടു. മാട്ടുപ്പെട്ടി 93 മി.മീ, കക്കി 188, ഇടമലയാര്‍ 136, ഷോളയാര്‍ 100, തര്യോട് 60, കുറ്റ്യാടി 80, ആനയിറങ്കല്‍ 188, പൊന്മുടി 164, നേര്യമംഗലം 133, ലോവര്‍ പെരിയാര്‍ 176, പമ്പ 120 മി.മീ എന്നിങ്ങനെയാണ് വിവിധ പദ്ധതി പ്രദേശങ്ങളില്‍ പെയ്ത മഴ.
കഴിഞ്ഞ വര്‍ഷം ഇതേദിവസം ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടിയിലധികം വെള്ളം എല്ലാ സംഭരണികളിലുമായി നിലവിലുണ്ട്. 2830.085 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേദിവസത്തേക്കാള്‍ 1921.391 ദശലക്ഷം യൂനിറ്റ് അധികമാണിത്. സമീപകാലത്തെ താഴ്ന്ന വൈദ്യുതി ഉപഭോഗമാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. ലോകകപ്പ് ഫൈനല്‍ ഉണ്ടായിരുന്നിട്ടും 49.3556 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ഉപഭോഗം. ഇതില്‍ 26.002 ദശലക്ഷം യൂനിറ്റ് കേന്ദ്ര പൂളില്‍ നിന്നും 23.352 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉല്‍പ്പാദനവുമനായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  8 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago