HOME
DETAILS
MAL
ലീഗ് പ്രവര്‍ത്തരെ അക്രമിച്ചു പരുക്കേല്പിച്ചു
backup
July 18 2016 | 19:07 PM
തളിപ്പറമ്പ് : മുസലിംലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റതിനെത്തുടര്‍ന്ന് തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറുമാത്തൂരിലെ പി.പി മുനീര്‍(38), സി സഹദ്(23) എന്നിവരെയാണ് തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറുമാത്തൂര്‍ ബദര്‍ മസ്ജിദിലെ നീറാബ്, പള്ളി കമ്മിറ്റിയുടെയോ, നാട്ടുകാരുടെയോ അനുവാദമില്ലാതെ മറ്റൊരു മഹല്ലിലെ താമസക്കാരനായ സമീയുള്ള ഖാന് അതിക്രമിച്ചു കയറി മാറ്റം വരുത്തിയിരുന്നുവെന്നും അതിനെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിന് സമീയുള്ളാഖാന്, ശുഹൈബ്, തന്‍വീര്‍ എന്നിവര്‍ ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്നും പരിക്കേറ്റവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."