ആവേശത്തിരയിളക്കി പിണറായിയെത്തി
കരുനാഗപ്പള്ളി: ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫിന്റെ വിജയ കുതിപ്പിന് ആവേശം പകര്‍ന്ന് കരുനാഗപ്പള്ളിയില്‍ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലി ആവേശമായി മാറി. ഇന്നലെ വൈകിട്ട് 4ന് കരുനാഗപ്പള്ളി ഫയര്‍സ്റ്റേഷന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു സമ്മേളനം നടന്നത്.
ഉച്ചതിരിഞ്ഞതോടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ചെറു ജാഥകളായും ബൈക്കു റാലികളായും പ്രവര്‍ത്തകരായും യോഗസ്ഥലത്തേക്ക് ഒഴുകിയെത്തി. മൂന്നു മണിയോടെ തന്നെ ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്നു. ആര്‍ രാമചന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം തുങ്ങി.
ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി.ആര്‍ വസന്തന്‍, ഭക്ഷ്യമന്ത്രി പി തിലോത്തമന്‍, സ്ഥാനാര്‍ഥി എ.എം ആരിഫ്, മന്ത്രി ജി. സുധാകരന്‍, എന്‍. വിജയന്‍പിള്ള എം എല്‍ എ, സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വരദരാജന്‍, സൂസന്‍ കോടി, സി ബി ചന്ദ്രബാബു, ഏരിയാ സെക്രട്ടറിമാരായ പി കെ ബാലചന്ദ്രന്‍ ,പി ബി സത്യദേവന്‍, സി പി ഐ മണ്ഡലം സെക്രട്ടറി ജെ ജയകൃഷ്ണപിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, നഗരസഭാ അധ്യക്ഷ എം ശോഭന, എല്‍.ഡി.എഫ് നേതാക്കളായ കമറുദ്ദീന്‍ മുസലിയാര്‍, റജി കരുനാഗപ്പള്ളി, ഡി സദാനന്ദന്‍, അബ്ദുല്‍ സലാം അല്‍ഹന, കണ്ണാടിയില്‍ നസീര്‍, ഫിലിപ്പോസ്, സക്കീര്‍, ഷിഹാബ് എസ്. പൈനുംമൂട്, അഡ.്വ ബി. ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."