ചവറയുടെ മണ്ണില്‍ വോട്ടുറപ്പിച്ച് പ്രേമചന്ദ്രന്‍
ചവറ: കൊല്ലം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്റെ രണ്ടാംഘട്ട സ്വീകരണപരിപാടിയുടെ ആറാം ദിവസം പിന്നിട്ടപ്പോള്‍ കര്‍ഷകരും തൊഴിലാളികളും സാധാരണക്കാരും ചേര്‍ന്ന് ചവറയില്‍ അത്യുജ്ജ്വല വരവേല്‍പ് നല്‍കി.
രാവിലെ എട്ടിന് തെക്കുംഭാഗം നടയ്ക്കാവില്‍ നിന്നാരംഭിച്ച സ്വീകരണപരിപാടി സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോണ്‍ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ചവറ രവി അധ്യക്ഷനായി.
കോച്ചേരി ഷംസുദ്ദീന്‍, ആര്‍. നാരായണപിള്ള, കബീര്‍, അഡ്വ. ജര്‍മിയാസ്, കളത്തില്‍ ഗോപാലകൃഷ്ണപിള്ള, തങ്കച്ചി പ്രഭാകരന്‍, സി.ആര്‍. സുരേഷ്, ദിലീപ് കൊട്ടാരം, കെ.ആര്‍. രവി, അനില്‍കുമാര്‍, പ്രഭാകരന്‍പിള്ള, ജസ്റ്റിന്‍ ജോണ്‍, കോക്കാട്ട് റഹീം, ചവറ രാജശേഖരന്‍, സുരേഷ്‌കുമാര്‍, സലിം കോയിവിള, മോഹന്‍ കോയിപ്പുറം, ദിവാകരന്‍പിള്ള, സീതാലക്ഷ്മി, മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയോടൊപ്പം വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."