'അഴിമതി തുറന്നു പറയുന്നതിന് വളഞ്ഞിട്ട് ആക്രമിക്കുന്നു, മരിച്ചു പോയ അഛനെ പോലും ഇതിലേക്ക് വലിച്ചിഴച്ചു'- ചെന്നിത്തല
തിരുവനന്തപുരം: അഴിമതി തുറന്നു പറയുന്നതില്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തല. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വേദനിപ്പിക്കുന്നു. മരിച്ചുപോയ അഛനെ വിവാദങ്ങളില്‍ വലിച്ചിഴക്കുന്നതിവല്‍ വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധാര്‍മികതയുടെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശിവശങ്കറിനെ ചോദ്യം ചെയ്തതോടെ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് തെളിഞ്ഞു. നിസാരവത്ക്കരിച്ച് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ല. യു.എ.ഇ കോണ്‍സുലേറ്റ് ജനറലിനേയും അറ്റാഷെയെയും ചോദ്യം ചെയ്യണം. സര്‍ക്കാറിന്റെത് കൊള്ളക്കാര്‍ക്കും കള്ളന്‍മാര്‍ക്കും ചൂട്ടുപിടിക്കുന്ന നയമാണെന്നും അദ്ദേഹം കുറ്റപ്പെചുത്തി. താന്‍ ഭാവനയില്‍ മെനയുന്ന കാര്യങ്ങളല്ല ഇതൊന്നും. കേരളത്തിലെ ജനങ്ങള്‍ക്ക് എല്ലാം വ്യക്തമായതാണ്- അദ്ദേഹം പറഞ്ഞു.
ട്രഷറി തട്ടിപ്പിലും അദ്ദേഹം സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു. ട്രഷറി ക്രമക്കേട് പ്രതിയെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതി എന്‍.ജി.ഒ യൂനിയന്‍ അംഗം. പണം നഷ്മായതില്‍ ധനമന്ത്രിക്ക് വിശ്വസനീയമായ വിശദീകരണം പോലുമില്ലെന്നും ചെന്നിത്തല ചുണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."