HOME
DETAILS

ഇരിട്ടിയിലും മുഴക്കുന്നിലും എല്‍.ഡി.എഫിന് ആശ്വാസം

  
backup
July 18 2016 | 19:07 PM

%e0%b4%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

 

ഇരിട്ടി: ഭരണസമിതിയില്‍ ന്യൂനപക്ഷമായ എല്‍.ഡി.എഫ് ഭരിക്കുന്ന ഇരിട്ടി നഗരസഭയിലും മുഴക്കുന്ന് പഞ്ചായത്തിലും നിലപാടില്‍ ഉറച്ച് മുസ്‌ലിംലീഗ്. ലീഗ് നിലപാട് രണ്ടിടത്തും ഭരണത്തിനു നേതൃത്വം നല്‍കുന്ന സി.പി.എം നേതൃത്വത്തിന് ആശ്വാസമായി ബി.ജെ.പി പിന്തുണയോടെ ഭരണം വേണ്ടെന്ന മുസ്‌ലിംലീഗിന്റെ ഉറച്ച നിലപാടാണു രണ്ടു തദ്ദേശഭരണ സ്ഥാപനങ്ങളില്‍ അവിശ്വാസം വൈകുന്നത്.
സി.പി.എം ശക്തികേന്ദ്രമായ മുഴക്കുന്നില്‍ 15 വാര്‍ഡുകളാണുള്ളത്. പഞ്ചായത്ത് രൂപീകരണം മുതല്‍ എല്‍.ഡി.എഫാണ് ഇവിടെ ഭരണം നടത്തുന്നത്. കഴിഞ്ഞതവണ സി.പി.എം 10, സി.പി.ഐ രണ്ട്, മുസ്‌ലിംലീഗ് മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.സി.പി.എം അംഗത്തിന്റെ നിര്യാണത്തെ തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. എന്നാല്‍ ഇക്കുറി മുസ്‌ലിംലീഗ് മൂന്നു വാര്‍ഡുകള്‍ നില നിര്‍ത്തിയതോടൊപ്പം കോണ്‍ഗ്രസ് മൂന്നു വാര്‍ഡിലും ബി.ജെ.പി രണ്ടണ്ടു വാര്‍ഡിലും വിജയിച്ചു. സി.പി.ഐ അവരുടെ രണ്ടു വാര്‍ഡുകളില്‍ വിജയം നേടിയപ്പോള്‍ സി.പി.എം അഞ്ചിടത്തു മാത്രമാണു വിജയിച്ചത്. സി.പി.എമ്മിന്റെ അഞ്ചു വാര്‍ഡുകളാണു കോണ്‍ഗ്രസും ബി.ജെ.പിയും പിടിച്ചെടുത്തത്. കോണ്‍ ഗ്രസിന്റെ വിജയത്തേക്കാള്‍ സി.പി.എമ്മിനെ ചൊടിപ്പിച്ചതു ബി.ജെ.പിയുടെ വിജയമായിരുന്നു. ഇതേതുടര്‍ന്നു മുഴക്കുന്ന് പഞ്ചായത്തില്‍ ബി.ജെ.പിയും സി.പി.എമ്മും നിരന്തരം സംഘര്‍ഷത്തിലാണ്. യു.ഡി.എഫിന് ആറും എല്‍.ഡി.എഫിന് ഏഴും ബി.ജെ.പിക്കു രണ്ടും വാര്‍ഡുകളാണുള്ളത്. ബി.ജെ.പിയുടെ പിന്തുണ വേണ്ടെണ്ടന്ന യു.ഡി.എഫ് നിലപാടെടുത്തതിനെ തുടര്‍ന്നാണ് ഏഴു വാര്‍ഡുകളില്‍ മാത്രം വിജയിച്ച മുഴക്കുന്നില്‍ സി.പി.എം ഭരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലീഗ് അവിശ്വാസ പ്രമേയം കൊണ്ടണ്ടുവന്നാല്‍ ബി.ജെ.പി പിന്തുണക്കാന്‍ തയാറാണെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് അവിശ്വാസനീക്കത്തില്‍ നിന്നു അവര്‍ പിന്‍മാറിയത്. ഇതേ അവസ്ഥ തന്നെയാണ് ഇരിട്ടി നഗരസഭയിലുമുള്ളത്. ആകെയുള്ള 33 കൗണ്‍സിലര്‍മാരില്‍ സി.പി.എം 12, മുസ്‌ലിംലീഗ് 10, കോണ്‍ഗ്രസ് അഞ്ച്, ബി.ജെ.പി അഞ്ച് എന്നിങ്ങനെയാണു കക്ഷിനില. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ലീഗിലെ മൂന്ന് അംഗങ്ങള്‍ വിട്ടുനിന്നതിനെ തുടര്‍ന്നാണു സഭയില്‍ ന്യൂനപക്ഷമായ എല്‍.ഡി.എഫിനു ഭരണം ലഭിച്ചത്. ലീഗ് ഇരിട്ടി നഗരസഭാ കമ്മിറ്റി അവിശ്വാസ പ്രമേയത്തിനു നീക്കം ആരംഭിച്ചിട്ടുണ്ടെണ്ടങ്കിലും ബി.ജെ.പിയുടെ പിന്തുണയില്ലാതെ ഇവിടെയും അവിശ്വാസ പ്രമേയം പാസാവില്ല. മുസ്‌ലിം യൂത്ത്‌ലീഗും ബി.ജെ.പിയുടെ പിന്തുണയോടെ ഭരണം വേണ്ടെണ്ടന്ന ശക്തമായ നിലപാടിലാണ്. അതേസമയം ഇരിട്ടി നഗരസഭയിലും മുഴക്കുന്ന് പഞ്ചായത്തിലും ഭരണത്തിലെ കൊള്ളരുതായ്മകളെ പൊതുജനമധ്യത്തില്‍ തുറന്നു കാട്ടാനുള്ള പ്രചാരണ പരിപാടികള്‍ക്കു നേതൃത്വം നല്‍കാനുള്ള തയാറെടുപ്പിലാണു ലീഗ് നേതൃത്വം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  27 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  31 minutes ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  an hour ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago