സുപ്രഭാതം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി; 22ന് റെയ്ഞ്ച് തല നേതൃസംഗമങ്ങള്‍
കൊച്ചി: സുപ്രഭാതം അഞ്ചാം വാര്‍ഷിക പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. സമസ്തയുടെയും അനുബന്ധസംഘടകളുടെയും കീഴ്ഘടകങ്ങളുടെ നേതൃത്വത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജൂലൈ 22ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും കാംപയിനുമായി ബന്ധപ്പെട്ട നേതൃയോഗങ്ങള്‍ ചേര്‍ന്ന് റെയ്ഞ്ച് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ജൂലൈ 15ന് ആരംഭിച്ച സുപ്രഭാതം കാംപയിന്‍ ഓഗസ്റ്റ് 15 വരെ നീണ്ടുനില്‍ക്കും. സുപ്രഭാതം വരിക്കാരെ ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആലുവയില്‍ ചേര്‍ന്ന സമസ്ത ജില്ലാതല നേതൃസംഗമത്തില്‍ നടന്നു. യോഗത്തില്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയായി. പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയും റെയിഞ്ച് തല കണ്‍വീനര്‍മാരെയും തെരഞ്ഞെടുത്തു. റെയ്ഞ്ച് തലത്തില്‍ 22ന് വിപുലമായ യോഗം വിളിച്ചുചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
ബക്കര്‍ ഹാജി പെരിങ്ങാല ചെയര്‍മാനായും സിദ്ധീക്ക് കുഴിവേലിപ്പടി കണ്‍വീനറുമായ ജില്ലാതല മോണിറ്ററിങ് കമ്മറ്റിയില്‍ ബഷീര്‍ ഫൈസി ആലുവ, കമാല്‍ കളമശ്ശേരി, ഫൈസല്‍ കങ്ങരപ്പടി, സി.എം അബ്ദുറഹ്മാന്‍കുട്ടി പള്ളിലാംകര, റിജാസ് ആലുവ എന്നിവര്‍ അംഗങ്ങളാണ്. റെയ്ഞ്ച്തല കണ്‍വീനര്‍മാര്‍: വൈപ്പിന്‍- ഉബൈദ് മൗലവി ( കണ്‍വീനര്‍), മജീദ് മാസ്റ്റര്‍, പി.എച്ച് അബൂബക്കര്‍. എറണാകുളം- തമ്മനം യൂസഫ് ഹാജി( കണ്‍വീനര്‍), അബൂബക്കര്‍ മൗലവി, അസ് ലം പൊന്നുരുന്നി. കൊച്ചി- സാലിം ഫൈസി( കണ്‍വീനര്‍), അമീര്‍ ഫൈസി, റഈസ് റഹ്മാനി. കളമശ്ശേരി- കബീര്‍ മുട്ടം ( കണ്‍വീനര്‍), ഷറഫുദ്ധീന്‍ തങ്ങള്‍, ഹസൈനാര്‍ മൗലവി. ആലുവ- ശഫീഖ് തങ്ങള്‍ ( കണ്‍വീനര്‍), നൗഫല്‍ കുട്ടമശ്ശേരി. എടത്തല- ഷാജഹാന്‍ ഖാസിമി( കണ്‍വീനര്‍), നിഷാദ് കുഞ്ചാട്ടുകര. വാഴകുളം- ബദറു മാറമ്പിള്ളി( കണ്‍വീനര്‍), മുട്ടം അബ്ദുല്ല, ഇസ്മാഈല്‍ മുസ്‌ലിയാര്‍, അബ്ദുറഷീദ് ഫൈസി. പെരുമ്പാവൂര്‍- കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍(കണ്‍വീനര്‍), ഇബ്രാഹിം കുട്ടി റഷാദി. മുവാറ്റുപുഴ-മുഹമ്മദ് റാഫി (കണ്‍വീനര്‍), അലി പായിപ്ര. കോതമംഗലം- സൈനുദ്ധീന്‍ മാസ്റ്റര്‍. നെടുമ്പാശ്ശേരി- സിദ്ധീഖ് ചെങ്ങമനാട് (കണ്‍വീനര്‍), സുധീര്‍ അടുവാശ്ശേരി. പെരിങ്ങാല- അലി മൂലേഭാഗത്ത്(കണ്‍വീനര്‍),റഹീം ഹുദവി, ഇ.എം അലിയാര്‍, പി.കെ മുഹമ്മദ് ഹാജി, അഷറഫ് മുരിയങ്കര, പരീത് മൂണേലിമുഗള്‍, നാസര്‍ പാടത്തിക്കര. തൃക്കാക്കര- അലിയാര്‍ കാരുവള്ളി(കണ്‍വീനര്‍), ഫൈസല്‍ കങ്ങരപ്പടി, യൂസഫ് മാസ്റ്റര്‍, അജാസ്. കങ്ങരപ്പടി- മുറാറത്ത് ചേരാനല്ലൂര്‍ (കണ്‍വീനര്‍), അബ്ബാസ് ഫൈസി, സൈതുഹാജി, അമ്മു ചേരാനല്ലൂര്‍, വി.എസ് അബ്ദുറഹ്മാന്‍. പാനായിക്കുളം- ഹാറൂന്‍ ഫൈസി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."