കടലാസ് വിലക്കയറ്റം: അച്ചടി വ്യവസായം പ്രതിസന്ധിയില്‍
കല്‍പ്പറ്റ: കടലാസ് വില കുതിച്ചുയരുന്നത് സംസ്ഥാനത്ത് അച്ചടി വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ മുന്നു മാസത്തിനിടെ കടലാസ് വിലയില്‍ 25 ശതമാനം വര്‍ധനയാണ് ഉണ്ടായത്. 13-7 സൈസ് സാധാരണ പേപ്പര്‍ റീമിനു(480 ഷീറ്റ്) 980 രൂപയായിരുന്നത് 1250 രൂപയായി വര്‍ധിച്ചു. എ 4 65 ജിഎസ്എം കടലാസ് പായ്ക്കറ്റ് വില 135 രൂപയില്‍ നിന്നു 150 രൂപയായി കൂടി. ആര്‍ട് പേപ്പര്‍ ഫുള്‍ ഷീറ്റ് ഒന്നിന് നാല് രൂപയായിരുന്നത് നാലര രൂപയായി വര്‍ധിച്ചു.
കടലാസുകളില്‍ പല തരങ്ങളും ആവശ്യത്തിനു ലഭിക്കാത്ത സാഹചര്യവും നിലനില്‍ക്കുകയാണ്. സംസ്ഥാനത്ത് കടലാസ് ഉല്‍പാദനം നാമമാത്രമാണ്. കേരളത്തില്‍ പുനലൂര്‍ പേപ്പര്‍ മില്ലില്‍ മാത്രമാണ് കുറച്ചെങ്കിലും ഉല്‍പാദനം നടക്കുന്നത്. മുളയും യൂക്കാലിപ്ട്‌സും ഉള്‍പ്പെടെ പള്‍പ്പ് നിര്‍മാണത്തിനു ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വകാര്യ പേപ്പര്‍മില്ലുകളില്‍ ഏറെയും പൂട്ടിയിരിക്കുകയാണ്.
സംസ്ഥാനത്തെ അച്ചടിശാലകള്‍ കടലാസിനു ഇതര സംസ്ഥാനങ്ങളിലെ മില്ലുകളെയാണ് ആശ്രയിക്കുന്നത്. തമിഴ്‌നാട്ടിലേതടക്കം മില്ലുകള്‍ കടലാസ് വില അടിക്കടി വര്‍ധിപ്പിക്കുകയുമാണ്. ഉല്‍പാദനച്ചെലവ് കൂടിയതാണ് വിലവര്‍ധനവിന് കാരണമായതെന്നാണ് ഇതര സംസ്ഥാനങ്ങളിലെ മില്ലുടമകള്‍ പറയുന്നത്. കടലാസ് വിലയിലെ കുതിച്ചുകയറ്റം അച്ചടി ജോലികളില്‍ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ട മുദ്രണാലയങ്ങളെ ഭീമമായ സാമ്പത്തിക ബാധ്യതയിലേക്കാണ് തള്ളിയതെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ ഘടകം ഭാരവാഹികളായ വി.വി രത്‌നരാജ്, ടി.പി തോമസ്, വി രാജനന്ദനന്‍, ബുഷ്ഹര്‍, ശിവയോഗരാജ് എന്നിവര്‍ പറഞ്ഞു.
കടലാസ് വിലക്കയറ്റത്തെത്തുടര്‍ന്ന് മുദ്രണാലയങ്ങള്‍ നേരിടുന്ന വരുമാനക്കുറവ് ജീവനക്കാര്‍ക്ക് യഥാസമയം വേതനം നല്‍കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കയാണെന്നും അവര്‍ പറഞ്ഞു.
അച്ചടി വ്യവസായം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ആവശ്യവുമായി ഉന്നയിച്ച് പ്രിന്റേഴ്‌സ അസോസിയേഷന്‍ മെയ് മൂന്നിനു സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിനു തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയില്‍ അന്നേദിവസം ഉച്ചവരെ പ്രസുകള്‍ അടച്ചിട്ട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്ന് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. ധര്‍ണ രാവിലെ 10ന് മുന്‍ എം.എല്‍.എ എം.വി ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."