കോഴിക്കോട്-ബാലുശ്ശേരി റോഡ് പുനരുദ്ധാരണം: അവലോകനയോഗം ചേര്‍ന്നു
കോഴിക്കോട്: കോഴിക്കോട്-ബാലുശ്ശേരി റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ സംബന്ധിച്ച് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കലക്ടുടെ ചേംബറില്‍ അവലോകന യോഗം ചേര്‍ന്നു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
വിജ്ഞാപനം പ്രസിദ്ധീകരിച്ച ശേഷം അലൈന്മെന്റ് കല്ലുകള്‍ സ്ഥാപിച്ച് റിക്യൂസിഷന് അതോറിറ്റിയും ലാന്‍ഡ് അക്വിസിഷന്‍ ഓഫിസറും സംയുക്ത സ്ഥല പരിശോധന നടത്തും. ഇതിനു ശേഷം സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിന് ഏജന്‍സിയെ നിയോഗിക്കാനും തീരുമാനമായി. ഈ നടപടികള്‍ ഓഗസ്റ്റ് 15നകം പൂര്‍ത്തീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ബാലുശ്ശേരി, നരിക്കുനി, പയിമ്പ്ര, ചെലപ്രം ഭാഗങ്ങളിലേക്ക് നൂറിലധികം ബസുകളാണ് ഇതുവഴി കടന്നുപോവുന്നത്. യോഗത്തില്‍ ലാന്‍ഡ് അക്വിസിഷന്‍ ഡെ. കലക്ടര്‍ ഷാമിന് സെബാസ്റ്റ്യന്‍, റോഡ് ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്പനി കേരള ലിമിറ്റഡ് എം.ഡി എന്‍. ബിന്ദു, പൊതുമരാമത്ത്, നാഷണല്‍ ഹൈവേ, റവന്യൂ, ഇറിഗേഷന്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, യു.എല്‍.സി.സി പ്രതിനിധികള്‍ യവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."