മധ്യവേനലവധി; ഇക്കോടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയത് കുടുംബങ്ങള്‍ക്ക് തിരിച്ചടി
വെള്ളമുണ്ട: ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാര വിലക്ക് നുറുകണക്കിന് കുടുംബങ്ങള്‍ പ്രതിസന്ധിയില്‍.
ടൂറിസം കേന്ദ്രങ്ങള്‍ നടത്തിപ്പ് ചുമതയലയുള്ള വനസംരക്ഷണ സമിതി അംഗങ്ങള്‍ക്ക് പുറമെ പ്രദേശവാസികളുമാണ് ജോലിയില്ലാതെ പ്രതിസന്ധിയിലായത്. വിനോദസഞ്ചാരികള്‍ കൂടുതലായെത്തുന്ന അവധി ദിവസങ്ങളിലെ വരുമാനം പ്രതീക്ഷിച്ചിരുന്നവര്‍ക്കാണ് കോടതി വിധിയിലൂടെ തിരിച്ചടിയുണ്ടായത്. സൗത്ത്‌വയനാട് ഫോറസ്റ്റ് ഡിവിഷനിലെ നാല് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് അവസാന വാരമാണ് അടച്ചുപൂട്ടിയത്. ഇതോടെ ഈ ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. മുന്നൂറോളം വനസംരക്ഷണ സമിതിയംഗങ്ങളാണ് ഇവിടെ ജോലി ചെയ്തു വന്നിരുന്നത്. ഇതിന് പുറമെ പ്രദേശത്തെ പ്രാദേശിക കച്ചവടക്കാരും വീട്ടുകാരുമായി നിരവധി കുടുംബങ്ങള്‍ ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ ആശ്രയിച്ചായിരുന്നു ജീവിതം ക്രമപ്പെടുത്തിയിരുന്നത്.
വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജിയില്‍ ഉണ്ടായ ഹൈക്കോടതി വിധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ ബാണാസുര മീന്‍മുട്ടി വെള്ളച്ചാട്ടത്തോട് അനുബന്ധിച്ച് മാത്രം 53 വി.എസ്.എസ് അംഗങ്ങളും നാല്‍പ്പതോളം കുടുംബങ്ങളും കഴിയുന്നുണ്ട്. 240 ഹെക്ടര്‍ വനഭൂമിയില്‍ കേവലം ഒരു ഏക്കര്‍ വനഭൂമിയിലൂടെ മാത്രമാണ് ഈ കേന്ദ്രത്തില്‍ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെയും സ്വന്തമായി വിലക്ക് വാങ്ങിയ സ്ഥലത്തുമാണ് ഈ കേന്ദ്രം പ്രവൃത്തിക്കുന്നത്. ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 69 ശതമാനം തുക വി.എസ്.എസ് അംഗങ്ങള്‍ക്ക് കൂലി നല്‍കാനും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കുമാണ് വിനിയോഗിക്കുന്നത്. വനസംരക്ഷണത്തിനുള്‍പ്പെടെ പ്രയോജനപ്പെടുത്തിയിരുന്ന ടൂറിസം വരുമാനം തടസപ്പെട്ടതോടെ അകപ്പെട്ട പ്രതിസന്ധി എങ്ങിനെ മറികടക്കുമെന്നറിയാതെ ആശങ്കയിലാണ് വനംവകുപ്പും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."