HOME
DETAILS
MAL
വ്യവസായ പരിശീലന പരിപാടി നടത്തി
backup
July 18 2016 | 20:07 PM
വടകര: പട്ടികജാതി വിഭാഗത്തില്‍പെട്ട സംരംഭകര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ പരിശീലന പരിപാടി തുടങ്ങി. 18 മുതല്‍ 22 വരെ വടകര വിജയ ഓഡിറ്റോറിയത്തിലാണ് പരിപാടി. നഗരസഭാ അധ്യക്ഷന്‍ കെ ശ്രീധരന് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്മാന് അധ്യക്ഷനായി. ഉപജില്ലാ വ്യവസായ ഓഫിസര്‍ പി പ്രഭാവതി, അഴിയൂര്‍ പഞ്ചായത്ത് അംഗം സുധ കുളങ്ങര, ഷിനോജ് കെ, സൂര്യനാരായണന്, പ്രവീണ്‍ പ്രകാശ്, പി.കെ ഗംഗാധരന് സംസാരിച്ചു.
സാങ്കേതിക സഹായം, ബാങ്ക് വായ്പ, വിവിധ വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സുകള്‍ എന്നിവ ലഭ്യമാക്കുന്നതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ പരിപാടിയില്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."