കര്‍ഷകരക്ഷക്ക് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം: ജോയ് എബ്രാഹം
ഈരാറ്റുപേട്ട: ഇന്ത്യയിലെ കര്‍ഷക ജനതയുടെ രക്ഷക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്ന് ജോയി എബ്രാഹം. പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പര്യടനം കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട് ടോപ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
മലയോര ജനതയുടെ നട്ടെല്ലായ റബര്‍ കൃഷിയുടെ നിലനില്‍പ്പിനാവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കും. കര്‍ഷക വിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് മറുപടിയായി ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ വിധിയെഴുതും. ന്യൂനപക്ഷങ്ങളെ വര്‍ഗീയതയുടെ പേരില്‍ കൊന്നൊടുക്കുന്ന മോദി ഭരണകൂടത്തെ പുറത്താക്കാന്‍ ആന്റോ ആന്റണി വിജയിക്കേണ്ടത് അനിവാര്യമാണെന്നും അദേഹം പറഞ്ഞു. കൂട്ടിക്കല്‍, പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍, തിടനാട് എന്നീ മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ പൊതുസമൂഹത്തിന്റെയും വാദ്യമേളങ്ങളുടയും അകമ്പടിയോടെ എത്തിച്ചേര്‍ന്ന തെരെഞ്ഞടുപ്പ് പര്യടനം പിണ്ണാക്കനാട് സമാപിച്ചു.
ചെയര്‍മാന്‍ മജു പുളിക്കന്‍ അധ്യക്ഷനായി. ഉദ്ഘാടന സമ്മേളനത്തില്‍ തോമസ് കല്ലാടന്‍, അഡ്വ. ജോമോന്‍ ഐക്കര, വി.എം മുഹമ്മദ് ഇല്ല്യാസ്, കുബ്ലി ഹസന്‍, തോമസുകുട്ടി മൂന്നാനപ്പള്ളില്‍, വി.എം ജോസഫ്, ബിജോയി മുണ്ടുപാലം, പി.എച്ച് നൗഷാദ്, സോജന്‍ ആലക്കുളം, അന്‍സാരി മഠത്തില്‍, ടോമി മാടപ്പള്ളി, ജെസി ജോസ്, ബിന്ദു രവീന്ദ്രന്‍, കെ.ആര്‍ രാജി, നിയാസ്, സുഷമ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."