ജില്ലയില്‍ ഡെങ്കിപ്പനിയും എച്ച്1 എന്‍1 പനിയും വര്‍ധിക്കുന്നു
കോഴിക്കോട്: ജില്ലയില്‍ കൊതുക്ജന്യ-ജലജന്യരോഗങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. എച്ച്1 എന്‍1 ഉള്‍പ്പെടെയുള്ള പകര്‍ച്ചാ രോഗങ്ങളില്‍ വര്‍ധനവുണ്ടായതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ അവസാനം വരെ 49 ഡെങ്കിപ്പനിക്കേസുകളും 23 എച്ച്1 എന്‍1 പനികളും റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ മാസത്തിലാണ് ഇത്തരത്തില്‍ പകര്‍വ്യാധികളുടെ വര്‍ധനവുണ്ടായത്. ഇടമഴയ കാരണമാണ് പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചതെന്നാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
പകര്‍ച്ചവ്യാധികള്‍ തടയാനാവശ്യമായ പ്രതിരോധ മരുന്നുകള്‍ ഇതിനകം എല്ലാ ആശുപത്രികളിലും എത്തിയിട്ടുണ്ട്. പകര്‍ച്ച രോഗമുണ്ടായാല്‍ സ്വയം ചികിത്സ നടത്താതെ ബന്ധപ്പെട്ട ആശുപത്രിയില്‍ ചികിത്സ തേടണമെന്നും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കൊതുകുകളുടെ ഉറവിടം നശിപ്പിച്ച് ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈഡേ ആചരിക്കണം. രാമനാട്ടുകര, കാക്കൂര്‍, നരിക്കുനി, പേരാമ്പ്ര ഭാഗങ്ങളിലാണ് ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള ജനലജന്യ-കൊതുക് ജന്യരോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."