പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനിയറുടെ കാര്യാലയം ഉപരോധിച്ചു
പൊന്നാനി: റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനിയറുടെ കാര്യാലയം ഉപരോധിച്ചു.
കോടികള്‍ ചിലവിട്ട് നിര്‍മാണം കഴിഞ്ഞ പൊന്നാനി കര്‍മ്മ റോഡ് ചങ്ങരംകുളം-ആമയം റോഡ് ദിവസങ്ങള്‍ക്കകം തകര്‍ന്നത് നിര്‍മാണ പ്രവര്‍ത്തിയിലെ അപാകത കൊണ്ടാണെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പൊന്നാനി ഈഴവത്തിരുത്തി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പി.ഡബ്ലൂ.ഡി എക്സിക്യൂട്ടിവ് എന്‍ജിനിയറുടെ കാര്യലയം ഉപരോധിച്ചത്. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഓഫിസ് പ്രധാന കവാടം ഉപരോധിക്കുകയായിരുന്നു.തുടര്‍ന്ന് ഉന്നത ഉദ്ദ്യോഗസ്ഥരുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. വിബീഷ് ചന്ദ്രന് അധ്യക്ഷനായി. സിദ്ദിഖ് പന്താവൂര്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ വടമുക്ക്,
യൂസഫ് പുളിക്കല്‍, ഫജീഷ്, ഗോപകുമാര്‍, കബീര്‍ അഴീക്കല്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."