HOME
DETAILS

ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഇന്ന് ജില്ലയില്‍

  
backup
April 28 2017 | 22:04 PM

%e0%b4%97%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%b8-2


കാസര്‍കോട്: കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഇന്ന് ജില്ലയില്‍ എത്തും. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പണിത ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്യാനാണു ഗവര്‍ണര്‍ പി സദാശിവം ജില്ലയിലെത്തുന്നത്. വൈകുന്നേരം മൂന്നിനു പെരിയ സത്യസായി ഗ്രാമത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ നല്‍കിയ അഞ്ചേക്കര്‍ സ്ഥലത്താണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് 36 വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. ഈ വീടുകളുടെ താക്കോല്‍ദാനം കഴിഞ്ഞ ജനുവരി 19നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. ഇതിനു സമീപത്താണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്, വാട്ടര്‍ ടാങ്ക്, ആംഫി തിയേറ്റര്‍, കുളം, ആയുഷ് സെന്റര്‍ തുടങ്ങിയവയുള്‍പ്പെടുന്ന ടൗണ്‍ഷിപ്പ് നിര്‍മാണം പൂര്‍ത്തിയായത്.
ചടങ്ങില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാവും. പി കരുണാകരന്‍ എം.പി, കെ കുഞ്ഞിരാമന്‍ എം.എല്‍.എ, ട്രസ്റ്റ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ കെ.എന്‍ ആനന്ദകുമാര്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ സംബന്ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  11 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago