അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന ഭരണകൂട ഭീകരത: എം.ടി രമേശ്
കണ്ണൂര്‍: അടിയന്തരാവസ്ഥയെ പോലും നാണിപ്പിക്കുന്ന ഭരണകൂട ഭീകരതയാണു കേരളത്തില്‍ നടക്കുന്നതെന്നു ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി രമേശ്. മുഖ്യമന്ത്രി പിണറായി വിജയനു കീഴില്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായി കാര്യങ്ങള്‍ നടക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.
ബിജെ.പി ജില്ലാകമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ്. ജനാധിപത്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. സമൂഹ്യനീതി നിഷേധിക്കുന്ന നാടായി കേരളം മാറി. സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരേ ആക്ഷേപം ഉന്നയിക്കുമ്പോള്‍ കേസെടുക്കുകയാണ്. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രിയെ ആക്ഷേപിച്ച മന്ത്രി എം.എം മണിക്കെതിരേയാണ് ആദ്യം കേസെടുക്കേണ്ടത്.
എല്ലാ പിന്തിരിപ്പന്‍ കക്ഷികളുടെയും അഭയ കേന്ദ്രമായി ഇടതുപക്ഷ രാഷ്ട്രീയം മാറി. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണു മൂന്നാറില്‍ കണ്ടത്. കുരിശ് നീക്കിയ ഉദ്യോഗസ്ഥനെ അനുമോദിക്കുന്നതിനു പകരം പരസ്യമായി ഭീഷണിപ്പെടുത്തി.
സര്‍ക്കാര്‍ ഭൂമി കൈയേറി കുരിശുസ്ഥാപിച്ച ടോം സ്‌കറിയ സി.പി.എമ്മിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണെന്നും രമേശ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."