സുപ്രഭാതം റെയ്ഞ്ച് കാംപയിന്‍
ചാപ്പനങ്ങാടി: സുപ്രഭാതം ചാപ്പനങ്ങാടി റെയ്ഞ്ച് കാംപയിന്‍ ഉദ്ഘാടനം ചട്ടിപ്പറമ്പ് ഫോര്‍-യു സൂപര്‍മാര്‍ക്കറ്റ് എം.ഡി പി. മൊയ്തുട്ടിയെ വരിക്കാരനാക്കി റെയ്ഞ്ച് മുദരിബ് അബ്ദുറഹ്മാന്‍ റഹീമി നിര്‍വഹിച്ചു.
നൗഷാദ് ഫൈസി, കെ. സൈതലവി ഫൈസി, വി. കുഞ്ഞുട്ടി മുസ്‌ലിയാര്‍, എം.കെ ഹംസ ഫൈസി, കെ.കെ ഇബ്രാഹീം കുട്ടി, കെ.പി അവറുപ്പ ഹാജി, പി.പി മുഹമ്മദാജി, കെ.പി ശംസുദ്ദീന്‍ ഫൈസി, ഇ.വി അത്വാഹുള്ളാ അഹ്‌സനി പങ്കെടുത്തു.
എടവണ്ണപ്പാറ: ചീക്കോട് റെയ്ഞ്ചില്‍ സുപ്രഭാതം കാംപയിന് തുടക്കമായി. മലബാര്‍ ഹജ്ജ് ഗ്രൂപ്പ് എം.ഡി അബ്ദുല്‍ ഗഫൂര്‍ ഹാജിയെ വരിക്കാരനായി ചേര്‍ത്ത് സയ്യിദ് ബി.എസ്.കെ തങ്ങള്‍ കാംപയിന്‍ ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. മമ്മു ദാരിമി, അഷ്‌റഫ് മാസ്റ്റര്‍, യൂനുസ് ഫൈസി, ലത്തീഫ് വാഫി, ഫൈസല്‍ ഫൈസി, മന്‍സൂര്‍ വാഫി തുടങ്ങിയവര്‍ സംസാരിച്ചു.
[caption id="attachment_578371" align="aligncenter" width="909"] ചീക്കോട് റെയ്ഞ്ച് സുപ്രഭാതം കാംപയിന്‍ മലബാര്‍ ഹജ്ജ് ഗ്രൂപ്പ് എം.ഡി അബ്ദുല്‍ ഗഫൂര്‍ ഹാജിയെ വരിക്കാരനായി ചേര്‍ത്ത് സയ്യിദ് ബി.എസ്.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു[/caption]
പെരിന്തല്‍മണ്ണ: സുപ്രഭാതം പ്രചാരണ കാംപയിനോടനുബന്ധിച്ചു പെരിന്തല്‍മണ്ണ ഇസ്്‌ലാമിക് സ്റ്റഡി സെന്റര്‍ നടത്തിയ പരിപാടി മഞ്ഞളാംകുഴി അലി എം.എല്‍.എയെ വാര്‍ഷിക വരിക്കാരനായി ചേര്‍ത്തു സയ്യിദ് കെ.കെ.സി.എം തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. പാതയ്ക്കര മുഹമ്മദ്‌കോയ തങ്ങള്‍, എം.ടി. മൊയ്തീന്‍കുട്ടി ദാരിമി, നാലകത്ത് റസാഖ് ഫൈസി, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, പി.എ. അസീസ് പട്ടിക്കാട്, ഷക്കീല്‍ ആലിക്കല്‍, എന്‍.ടി.സി മജീദ്, എ.ടി. കുഞ്ഞുമൊയ്തീന്‍ മാസ്റ്റര്‍, പത്തത്ത് ജാഫര്‍, അബൂത്വാഹിര്‍ മൗലവി പനങ്ങാങ്ങര, ശമീര്‍ ഫൈസി വലമ്പൂര്‍ സംബന്ധിച്ചു.
[caption id="attachment_578381" align="aligncenter" width="885"] സുപ്രഭാതം ചാപ്പനങ്ങാടി റെയ്ഞ്ച് കാംപയിന്‍ ചട്ടിപ്പറമ്പ് ഫോര്‍-യു സൂപ്പര്‍മാര്‍ക്കറ്റ് എം.ഡി പി. മൊയ്തുട്ടിയെ വരിചേര്‍ത്ത് അബ്ദുറഹ്മാന്‍ റഹീമി ഉദ്ഘാടനം ചെയ്യുന്നു[/caption]
കുറുവ: റെയ്ഞ്ച് സുപ്രഭാതം കാംപയിന്‍ ഉദ്ഘാടനം അല്‍ ഇര്‍ഷാദ് എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി.കെ ഹാശിം തങ്ങളെ വാര്‍ഷിക വരിക്കാരനാക്കി റെയ്ഞ്ച് പ്രസിഡന്റ് പി.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. റെയ്ഞ്ച് സെക്രട്ടറി എന്‍.ടി ഹാരിസ് ദാരിമി, എ.പി മെയ്തീന്‍ മുസ്്‌ലിയാര്‍, ഇര്‍ഷാദ് അലി വാഫി, മുഹമ്മദ് ഹസീബ്, പാറമ്മല്‍ മൊയ്തീന്‍ കുട്ടി ഹാജി, കോയകുട്ടി ഫൈസി പങ്കെടുത്തു.
[caption id="attachment_578386" align="aligncenter" width="901"] കോഡൂര്‍ റെയ്ഞ്ചുതല സുപ്രഭാതം കാംപയിന്‍ ഉദ്ഘാടനം കിളിയമണ്ണില്‍ അജ്മലിനെ വരിക്കാരനായി ചേര്‍ത്ത് മുഫത്തിശ് അഹമ്മദുണ്ണി മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു[/caption]
ഐക്കരപ്പടി: പേങ്ങാട് മഹല്ല് മദ്‌റസാതല സുപ്രഭാതം പ്രചാരണ കാംപയിന് ഇര്‍ഷാദുസുബിയാന്‍ മദ്‌റസയില്‍ തുടക്കമായി. മഹല്ല് സെക്രട്ടറി വീരാന്‍കുട്ടി മാസ്റ്റര്‍ മഹല്ല് വൈസ് പ്രസിഡന്റ് മരക്കാര്‍ഹാജിയെ വാര്‍ഷിക വരിക്കാരനാക്കി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം അബ്ദുല്ലത്തീഫ് മുസ്‌ലിയാര്‍ അധ്യക്ഷനായി. മഹല്ല് ട്രഷറര്‍ ഹംസഹാജി, എസ്. വൈ.എസ് പ്രസിഡന്റ് കോയക്കുട്ടിഹാജി, ഭാരവാഹികളായ റിയാസ്, റഹൂഫ്, ഹംസ, മദ്‌റസാ വിദ്യാര്‍ഥികള്‍, ഉസ്താദുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."