പാചകഗ്യാസ് സബ്‌സിഡി ഉപഭോക്താവ് ആവശ്യപ്പെടുന്ന ബാങ്കിലേക്ക് നല്‍കണം
ആലത്തൂര്‍: പാചക വാതക സബ്‌സിസി ഉപഭോക്താക്കള്‍ എഴുതി നല്‍കിയ ബാങ്കിലേക്ക് തന്നെ നല്‍കണമെന്ന് ഫോറം ഫോര്‍ കണ്‍സ്യൂമര്‍ ജസ്റ്റീസ് യോഗം ഗ്യാസ് കമ്പനികളോട് ആവശ്യപ്പെട്ടു. ഒരാള്‍ക്ക് പല ബാങ്കുകളില്‍ അക്കൗണ്ടുണ്ടെന്ന കാരണ ത്താല്‍ കമ്പനികള്‍ ഏതെങ്കിലും ബാങ്കിലേക്ക് സബ്‌സിഡി അയക്കുന്ന നിലവിലെ നടപടി ഉപഭോക്താവിന് വിനയാകുന്നതായി പരാതിയുരുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം.
അക്കൗണ്ടുകള്‍ ശരിയായി പരിപാലിക്കാത്ത ബാങ്കുകളിലേക്കാണ്പലര്‍ക്കും സബ്‌സിസി കമ്പനികള്‍ അയക്കുന്നത്. ഇത് മിക്കവര്‍ക്കും കിട്ടാറില്ലെന്നാണ് ആക്ഷേപം. ഓട്ടോറിക്ഷകളുടെ അകത്ത് വാഹനത്തിന്റെ നമ്പര്‍ എഴുതി പ്രദര്‍ശിപ്പിക്കണം, കിണറുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ശുചീകരിക്കാന്‍ എല്ലാവര്‍ ക്കും പഞ്ചായത്തുകള്‍ വഴി സഹായം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പ്രസിഡന്റ് ഡോ: പി.ജയദേവന്‍ അധ്യക്ഷനായി.സെക്രട്ടറി കെ.പഴനിമല റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എ, കെ കെ.രാമചന്ദ്രന്‍ , എ. ഉസ്മാന്‍ ,പി.ശിവകുമാര്‍ , കെ.എസ് ലക്ഷമി നാരായണന്‍, വി.ശങ്കര മണി, എം.ഹുസൈന്‍, എം.വി.ദയാനന്ദന്‍, കെ.കെ. സുബ്രമണ്യന്‍, കെ.തങ്കവേലു, ജോസുകുട്ടി, എം കൃഷ്ണന്‍കുട്ടി പണിക്കര്‍ ,പി.കെ.മുഹമ്മദ് ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."