കൊവിഡ്: നാലു മരണം
സ്വന്തം ലേഖകന്‍
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് നാലുപേര്‍കൂടി മരിച്ചു. കോഴിക്കോട് വടകര വെള്ളികുളങ്ങര പരേതനായ പുത്തന്‍പുരയില്‍ മഹമൂദിന്റെ ഭാര്യ സുലൈഖ(63), കാസര്‍കോട് തൃക്കരിപ്പൂര്‍ ആയിറ്റി ഹുദാനഗറിലെ എ.പി അബ്ദുല്‍ഖാദര്‍ (62), കൊല്ലംചെറിയ വെളിനല്ലൂര്‍ റോഡുവിള തടത്തിവിള അനസ് മന്‍സിലില്‍ അബ്ദുള്‍ സലാം(58), പള്ളുരുത്തി ചെല്ലാനം അഞ്ച് തൈക്കല്‍ പരേതനായ ചാള്‍സിന്റെ ഭാര്യ റീത്താമ്മ(86) എന്നിവരാണ് മരിച്ചത്.
സുലൈഖ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മക്കള്‍: ബുഷറ, നജീബ്,നഹാസ്,ഷഹീദ, പരേതയായ ആരിഫ.
അബ്ദുല്‍ഖാദര്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലാണ് മരിച്ചത്. രണ്ടുവര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: മറിയുമ്മ. മക്കള്‍: ഹസീന, ഹാഷിബ. മരുമക്കള്‍: സൈനുല്‍ ആബിദ്, ഇസ്മായില്‍. സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല, സുഹറ.
അബ്ദുല്‍ സലാം കൊവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റിട്ട. ബി.എസ്.എന്‍.എല്‍ ജീവനക്കാരനാണ്.
രോഗലക്ഷണം പ്രകടിപ്പിച്ച അബ്ദുള്‍ സലാമിനും ഭാര്യ റംലത്ത് ബീവിക്കും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ 24ന് കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അബ്ദുള്‍ സലാമിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു.
ഖബറടക്കം പിന്നീട്. മക്കള്‍: അനസ്,അനീസ,തസ്‌ലിമ.മരുമക്കള്‍:ഷെമീര്‍,റാഫി.
റീത്താമ്മ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴ രൂപത അംഗമായ റീത്താമ്മയുടെ മൃതദേഹം ചെല്ലാനം സെന്റ് ജോര്‍ജ് പള്ളിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ദഹിപ്പിച്ചു. മക്കള്‍:ലൈല,ഷീല,മധു,ടെന്‍സിങ്.മരുമക്കള്‍:സേവ്യര്‍, മില്യം, ദുബി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."