സുപ്രഭാതം കണ്‍വന്‍ഷന്‍ നടത്തി
കൊപ്പം: പള്ളിപ്പുറം റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗവും സുപ്രഭാതം വാര്‍ഷിക ക്യാംപയിനും കാരക്കുത്ത് മദ്‌റസയില്‍ നടന്നു.റെയ്ഞ്ച് പ്രസിഡന്റ് പി.മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഫത്തിശ് ഉസ്മാന്‍ ഫൈസി അധ്യക്ഷനായി. മച്ചിങ്ങത്തൊടി എം.ടി ഇബ്‌റാഹിം ഹാജിയെ സുപ്രഭാതം വാര്‍ഷിക വരിക്കാരനായി ചേര്‍ത്ത് മുഫത്തിശ് ഉസ്മാന്‍ ഫൈസി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുദരിബ് അലി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. റെയ്ഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.അഹമദ് എന്ന കുഞ്ഞിപ്പു മുസ്‌ലിയാര്‍ ചെമ്പുലങ്ങാട്, സെക്രട്ടറി കെ. യാഹുട്ടി കൊടുമുണ്ട, പി.മുഹമ്മദ് മുസ്‌ലിയാര്‍, കെ.ടി അലി മുസ്‌ലിയാര്‍, എ.പി. മൊയ്തീന്‍ കൊടുമുണ്ട, കെ. യൂസുഫ് കാരക്കുത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി.എം.എം. ബശീര്‍ മൗലവി സ്വാഗതവും പി.പി. ഇബ്‌റാഹീം ഫൈസി നന്ദിയും പറഞ്ഞു.ഭാരവാഹികള്‍: പി.മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ (പ്രസിഡന്റ്), പി. മുഹമ്മദ് മുസ്‌ലിയാര്‍, കെ.ടി അലിമുസ്‌ലിയാര്‍ ( വൈസ് പ്രസിഡന്റുമാര്‍), എം.എം. ബഷീര്‍ മൗലവി ( ജനറല്‍ സെക്രട്ടറി), പി.പി. ഇബ്‌റാഹീം ഫൈസി, കെ.എം. ബഷീര്‍ മൗലവി, മുജീബ് അന്‍വരി ( സെക്രട്ടറിമാര്‍), കെ. യൂസുഫ് കാരക്കുത്ത് (ട്രഷറര്‍), എം.കെ അബ്ദുസ്സലാം അഷ്‌റഫി (പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍)
നൗഫല്‍ ഫൈസി ( എസ്.ബി.വി. ചെയര്‍മാന്‍) പി.പി.യൂസുഫ് ഫൈസി ( എസ്.ബി.വി. കണ്‍വീനര്‍).
കൊപ്പം: എടപ്പലം റൈഞ്ച് സുപ്രഭാതം കാംപെയിനും കണ്‍വെന്‍ഷനും മദീനത്തുല്‍ ഉലൂം മദ്‌റസയില്‍ നടന്നു. എടപ്പലം യതീംഖാന ജനറല്‍ സെക്രട്ടറി പി.വി.ശരീഫിനെ വാര്‍ഷിക വരിക്കാനായി ചേര്‍ത്ത് റൈഞ്ച് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് കെ.ടി.മുഹമ്മദലി ബാഖവി സുപ്രഭാതം കാംപെയിന്‍ ഉദ്്്്ഘാടനം ചെയ്തു. മുഫത്തിശ് അബ്ദുറശീദ് ഫൈസി അധ്യക്ഷനായി. ശില്‍പശാലയില്‍ മുഫത്തിശ് അബ്ദുല്‍ റഷീദ് ഫൈസി ക്ലാസ് എടുത്തു. എം. പി ഷൗക്കത്ത് മൗലവി വി.ടി.എം നിയാസ് ഫൈസി, സഈദ് അശ്‌റഫി പ്രസംഗിച്ചു. തിരുവേഗപ്പുറ റൈഞ്ചില്‍ സുപ്രഭാതം വാര്‍ഷിക വരിക്കാരനായി വി.കെ അയ്യൂബിനെ ചേര്‍ത്ത് മുഫത്തിശ് അബ്ദുറഷീദ് ഫൈസിഉല്‍ഘാടനം ചെയ്തു. കുലുക്കല്ലൂര്‍ റെയ്ഞ്ച് സുപ്രഭാതം കാംപയിന്‍ മുളയങ്കാവ് തര്‍ബിയതുല്‍ അത്ഫാല്‍ മദ്രസയില്‍ നടന്നു. കാംപയിന്‍ വിശദീകരണം അബ്ദുല്‍ വഹാബ് ദാരിമി നടത്തി. വാര്‍ഷിക വരിക്കാരനായി വാണിയംകുളം എം.എം.ഐ.സി പ്രിന്‍സിപ്പാള്‍ സൈതലവി ദാരിമിയെ ചേര്‍ത്ത് മുഫത്തിശ് ഫൈസല്‍ ലത്തീഫി ഉദ്ഘാടനം ചെയ്തു. ശിഹാബ് ഫൈസി, സലാം മൗലവി, ഹുസൈന്‍ ഹസനി, ഹംസഹാജി, ഖിളര്‍ ഹാജി, ബഷീര്‍ ഫൈസി, മുസ്തഫ മസ്്‌ലിയാര്‍ പ്രസംഗിച്ചു. കുലുക്കല്ലൂര്‍ റൈഞ്ച് ഭാരവാഹികള്‍: ശിഹാബ് ഫൈസി (പ്രസിഡന്റ്), ഹുസൈന്‍ ഹസനി, സലാം മുസ്‌ലിയാര്‍ (വൈസ് പ്രസിഡന്റ്),അബ്ദുല്‍ വഹാബ് ദാരിമി (ജനറല്‍ സെക്രട്ടറി), അസ്‌കറലി തങ്ങള്‍, ബശീര്‍ ഫൈസി(ജോ. സെക്രട്ടറി ), മുസ്തഫാ മുസ്ലിയാര്‍ (പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍), മുഹമ്മദ് മുസ്‌ലിയാര്‍ (വൈസ് ചെയര്‍മാന്‍),സലീം ദാരിമി (എസ് ബി. വി കണ്‍വീനര്‍ ), മൊയ്തു ഫൈസി ( എസ് ബി. വി ചെയര്‍മാന്‍), അബ്ബാസ് ഹാജി (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."