പ്രൈവറ്റ് ബസ് ജീവനക്കാരുടെ വിദ്യാര്‍ഥികളോടുള്ള അപമര്യാദയായ പെരുമാറ്റം അവസാനിപ്പിക്കണമെന്ന്
ആലുവ : പ്രൈവറ്റ് ബസുകളിലെ തൊഴിലാളികളുടെ വിദ്യാര്‍ഥികളോടുള്ള അപമര്യാദയായ പെരുമാറ്റം അവസാനിപ്പിക്കണമെന്ന് എ.ഐ.എസ്.എഫ് ആലുവ മണ്ഡലം സമ്മേളനത്തില്‍ പ്രമേയം.
സമ്മേളനം എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം സുര്‍ജിത് എം.ആര് ഉദ്ഘാടനം ചെയ്തു.
നവീത് സ്വാഗതം പറഞ്ഞു. മുഖ്യപ്രഭാഷണം സി.പി.ഐ മണ്ഡലം സെക്രട്ടറി ഷംസുദ്ദീന് നിര്‍വഹിച്ചു.
സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം നവകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടന്‍, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം എന്‍.എ നിമില്‍, എ.ഐ.എസ്.എഫ് ആലുവ മണ്ഡലം സെക്രട്ടറി യൂസഫ്, എന്‍.കെ കുമാരന്, യാസര്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
സെക്രട്ടറി സഹദ്, പ്രസിഡന്റ് നവീത് എന്നിവരെ സമ്മേളനം ഭാരവാഹികളായി തെരെഞ്ഞെടുത്തു.
വൈസ് പ്രസിഡന്റായി എം.എസ് സുഹൈല്‍, അന്‍വര്‍ അലി, ഷെമീര്‍ എന്നിവരേയും, ഷെഫീഖ്, ശരണ്യ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."