HOME
DETAILS

റോഹിംഗ്യന്‍ വംശഹത്യയെ കുറിച്ചുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടിന് പുലിറ്റ്‌സര്‍

  
backup
April 17 2019 | 00:04 AM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%82%e0%b4%b6%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%86-%e0%b4%95%e0%b5%81

ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ പുലിറ്റ്‌സര്‍ സമ്മാനജേതാക്കളില്‍ മ്യാന്മറിലെ ബുദ്ധതീവ്രവാദത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് ലോകത്തിനു നല്‍കിയ അന്വേഷണാത്മക റിപ്പോര്‍ട്ടും. പത്ത് റോഹിംഗ്യന്‍ മുസ്‌ലിംകളെ റാക്കയിനില്‍വച്ച് ബുദ്ധതീവ്രവാദികളും മ്യാന്മറിലെ സുരക്ഷാസേനയും ചേര്‍ന്ന് കൂട്ടക്കൊല ചെയ്ത റിപ്പോര്‍ട്ടിന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനാണ് പുരസ്‌കാരം. പട്ടാളക്കാരുടെ കണ്ണില്‍ പെടാതെ സംഭവസ്ഥലത്തു ചെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ യുവ റിപ്പോര്‍ട്ടര്‍മാരായ വാ ലോണും ക്യാവ് സോ ഊയും ജയിലിലടക്കപ്പെടുകയും ചെയ്തിരുന്നു. 490 ദിവസങ്ങള്‍ക്കു ശേഷമാണ് മ്യാന്മര്‍ പൗരന്മാരായ ഇരുവരും ജയില്‍മോചിതരായത്.
ഒരു കുഴിമാടത്തില്‍ നിറയെ അസ്ഥികള്‍ കണ്ട ഇവര്‍ ഇരകളുടെ കുടുംബങ്ങളെയും സാക്ഷികളെയും നേരില്‍ കണ്ടാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഗ്രാമീണരില്‍നിന്ന് അവര്‍ക്ക് മൂന്നു ഫോട്ടോകള്‍ കിട്ടി. രണ്ടെണ്ണത്തില്‍ പത്ത് റോഹിംഗ്യരെ കൈകള്‍ ബന്ധിച്ച് മുട്ടിലിഴക്കുന്നതായിരുന്നു. മൂന്നാമത്തേതില്‍ ഇതേയാളുകളുടെ ശരീരത്തില്‍ വെടിയുണ്ടകളേറ്റതും ശരീരം ചിതറിയതും. 2017 ഡിസംബറില്‍ മ്യാന്മറിലെ കൂട്ടക്കുരുതി എന്ന അവരുടെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ ഇരുവരും അറസ്റ്റിലായി. ഇത്തരമൊരു സാമൂഹികപ്രതിബദ്ധതയുള്ള റിപ്പോര്‍ട്ട് തയാറാക്കിയ റിപ്പോര്‍ട്ടര്‍മാരെ ഓര്‍ത്ത് അഭിമാനിക്കുന്നതായി റോയിട്ടേഴ്‌സ് ചീഫ് എഡിറ്റര്‍ സ്റ്റീഫന്‍ ജെ. അഡ്‌ലര്‍ പറഞ്ഞു. മധ്യ അമേരിക്കന്‍ അഭയാര്‍ഥികള്‍ രക്ഷ തേടി അലയുന്ന ചിത്രത്തിനാണ് റോയിട്ടേഴ്‌സിന് മറ്റൊരു പുരസ്‌കാരം ലഭിച്ചത്. റോയിട്ടേഴ്‌സിന് ഇത് രണ്ടാം തവണയാണ് രണ്ട് പുലിറ്റ്‌സര്‍ സമ്മാനങ്ങള്‍ ലഭിക്കുന്നത്. അമേരിക്കയില്‍ ആള്‍ക്കൂട്ടത്തിനു നേരെ നടന്ന വെടിവയ്പിന്റെ ചിത്രത്തിനും പുരസ്‌കാരമുണ്ട്. ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് എന്നിവക്കും രണ്ടുവീതം സമ്മാനങ്ങള്‍ ലഭിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  13 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  13 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  13 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago