ടൗണിലെ മുഴുവന്‍ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേയും നടപടി
മനന്തവാടി: കെട്ടിട നിര്‍മാണത്തിനായി പ്ലാന്‍ സമര്‍പ്പിച്ച് അംഗീകാരം നേടി പഞ്ചായത്ത് നമ്പര്‍ ലഭിച്ച ശേഷം പാര്‍ക്കിങ് ഏരിയകള്‍ കടമുറികളാക്കിയതുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ വരുത്തിയ മാനന്തവാടി നഗരത്തിലെ കെട്ടിട ഉടമകള്‍ക്കെതിരെ നടപടി വരുന്നു.
ഇതിന്റെ ഭാഗമായി നഗരസഭ, റവന്യൂ, പൊതുമരാമത്ത്, സര്‍വ്വേ വകുപ്പുകള്‍ സംയുക്ത പരിശോധനകള്‍ ആരംഭിച്ചു. പരിശോധന ഇന്നും തുടരും. സബ് കലക്ടര്‍ ശീറാം സാംബശിവറാവുവിന്റെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍ ഇ.പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിന് ശേഷമാണ് പരിശോധന ആരംഭിച്ചത്. അനിയന്ത്രിതമായി മണ്ണെടുത്തതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ കോഴിക്കോട് റോഡിലെ വ്യപാര സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസം അടപ്പിച്ചിരുന്നു.
ഇവിടെ സംരക്ഷണഭിത്തി നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. 2007 ല്‍ അന്നത്തെ സബ് കലക്ടര്‍ എന്‍ പ്രശാന്ത് പാര്‍ക്കിങ് ഏരിയകള്‍ കടമുറികളാക്കിയ കെട്ടിടങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചിരുന്നു.
85 സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. എന്നാല്‍ സബ് കലക്ടര്‍ മാറിയതോടെ നടപടികളും നിലക്കുകയായിരുന്നു. ഇപ്പോഴത്തെ സബ് കലക്ടറുടെ നടപടികള്‍ എത്രത്തോളം വിജയിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടി വരും.
രാഷ്ട്രീയ ഇടപെടലുകള്‍ അതിജീവിച്ച് ശ്രമങ്ങള്‍ വിജയിച്ചാല്‍ നിലവില്‍ നഗരത്തിലെ പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹാരമാകും. നഗരത്തിലെ പരിശോധനകള്‍ക്ക് നഗരസഭ സെക്രട്ടറി ജോണി, വില്ലേജ് ഓഫീസ് സുജിത്ത് ജോസി, പൊതുമരാമത്ത് ഉദ്യോഗസ്ഥരായ ലതീഷ്, പി.പി സുധീന്ദ്രലാല്‍, സുരേഷ് കുമാര്‍, താലൂക്ക് സര്‍വ്വേയര്‍ പ്രീത് വര്‍ഗീസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."