രാമായണമാസാചരണത്തിന് ഇന്ന് തുടക്കം
കാസര്‍കോട്: പഴയകാലത്തിന്റെ വറുതിയുടെ ഗൃഹാതുരസ്മരണയുര്‍ത്തി ഇന്നു മുതല്‍ രാമായാണ മാസാചരണം. ഇനിയുള്ള 30 ദിനങ്ങള്‍ ഹൈന്ദവ ഭവനങ്ങളും ക്ഷേത്രങ്ങളും രാമായണ പാരായണത്താല്‍ ഭക്തിസാന്ദ്രമായിരിക്കും.
വറുതി പിടിമുറുക്കുന്ന മാസമായിട്ടാണ് കര്‍ക്കിടകത്തെ കാണുന്നതെങ്കിലും ഹൈന്ദവര്‍ക്ക് ഇത് ഭക്തിമാസമണ്. അടുത്ത പതിനൊന്ന് മാസം എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പുകൂടിയാണ് കര്‍ക്കിടകത്തില്‍ നടക്കുന്നത്.
രാമായണത്തിലെ 24,000 ശ്ലോകങ്ങളാണ് 30 ദിവസം കൊണ്ടു വായിച്ചു തീര്‍ക്കേണ്ടത്. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. കര്‍ക്കടകത്തിന്റെ ദുരിതമഴയില്‍ നിന്ന് ആശ്വാസമേകിയിരുന്നതു രാമകഥാ പാരായണമായിരുന്നു. ഇന്ന് ദാരിദ്രവും പട്ടിണിയും അകന്നുവെങ്കിലും രാമായണം ഭക്തിപൂര്‍വം തന്നെ ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും പാരായണം ചെയ്തു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."