ഭക്ഷണവും സ്‌കാന്‍ ചെയ്യാം
ഭക്ഷണത്തില്‍ വിഷാംശങ്ങള്‍, മാലിന്യങ്ങള്‍ എന്നിവ എന്തെങ്കിലും അടങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമായ ധാരണയില്ലാതെയാണ് നാം പലതും ഭക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണത്തിലൂടെ നിരവധി രോഗങ്ങളാണ് നമുക്ക് പിടിപെടുന്നത്.
ഭക്ഷണത്തില്‍ എത്ര കലോറി വരെയാകാം, വാങ്ങുന്ന ഭക്ഷണ സാധനത്തില്‍ കലോറി പരിധിയിലും കൂടുതലാണോ, മാലിന്യങ്ങളുടെ അംശമുണ്ടോ, വിഷാംശം കൂടുതലാണോ, ഇങ്ങനെ പല സംശയങ്ങളും ഉണ്ടാവാമെങ്കിലും അതൊക്കെ അന്വേഷിച്ച് കണ്ടെത്താനുള്ള ബുദ്ധിമുട്ടു കാരണം ആരും അതു ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം.
ഭക്ഷണം അറിഞ്ഞുകഴിക്കുകയെന്നത് വലിയ കാര്യമാണ്. അതിനായി സ്മാര്‍ട്ട്‌ലോകം കണ്ടെത്തിയ എളുപ്പവഴിയാണ് സ്‌കാനര്‍. സിയോ, ടെല്‍സ്‌പെക് തുടങ്ങി നിരവധി 'ഭക്ഷണ സ്‌കാനറുകള്‍' ഇന്ന് വിപണിയിലുണ്ട്. സ്‌പെക്ട്രോമീറ്റര്‍, മൊബൈല്‍ ആപ്പ്, അനലൈസിങ് എന്‍ജിന്‍ എന്നിവയടങ്ങുന്നതാണ് സ്‌കാനറുകള്‍.
സ്‌പെക്ട്രോമീറ്റര്‍ ഉപയോഗിച്ച് വസ്തുവിനെ സ്‌കാന്‍ ചെയ്താല്‍, അതുമായി ബന്ധിപ്പിച്ച മൊബൈലിലെ ആപ്പിലൂടെ വിവരങ്ങള്‍ കമ്പനിയുടെ അനലൈസിങ് എന്‍ജിനില്‍ എത്തും. സ്‌കാനറില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്ത് ഫലം തിരികെ മൊബൈലില്‍ ലഭിക്കും. ഡയഗ്രാമിന്റെയും പട്ടികയുടെയും സഹായത്തോടെയായിരിക്കും വിവരങ്ങള്‍ ലഭ്യമാവുക.
മെലാമിന്‍ (ഒരു തരം പ്ലാസ്റ്റിക് ആവരണം), കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍, കാബ്‌സ്, ഗ്ലൂടെന്‍, കലോറി തുടങ്ങി സ്‌കാന്‍ ചെയ്ത ഭക്ഷണത്തില്‍ അടങ്ങിയ എല്ലാ ഘടകങ്ങളെപ്പറ്റിയും മൊബൈല്‍ ആപ്പിലൂടെ വിവരമെത്തും. സ്‌കാന്‍ സമയം തീയതി, സ്‌കാന്‍ ചെയ്തതിന്റെ ചിത്രം തുടങ്ങിയവും ലഭ്യമാവും. കൂടാതെ ഈ വിവരങ്ങളെല്ലാം ഭാവിയിലെ ഉപയോഗത്തിനായി ക്ലൗഡില്‍ സൂക്ഷിക്കുകയും ചെയ്യും.
ഇതൊക്കെ വെറും അളവുകള്‍ മാത്രമായിരിക്കില്ല, ഓരോ ഘടകങ്ങളും കൂടിയാലും കുറഞ്ഞാലുമുള്ള ദോഷങ്ങള്‍, ഗുണങ്ങള്‍ എന്നിവയും വിശദമായി ഈ ഉപകരണം പറഞ്ഞുതരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."