രാമന്‍ചിറയും വറ്റി വരണ്ടു; പള്ളിക്കലില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
വെള്ളം കിട്ടാനില്ലാത്തതിനാല്‍ കുടിവെള്ള വിതരണവും അവതാളത്തിലായി
പള്ളിക്കല്‍: കഴിഞ്ഞ കാലം വരെ കടുത്ത വേനലില്‍ പോലും പൂര്‍ണമായും വറ്റാത്ത പള്ളിക്കല്‍ പഞ്ചായത്തിലെ രാമന്‍ചിറയും വറ്റി വരണ്ടു.
പള്ളിക്കല്‍ ബസാര്‍ പ്രദേശത്തെ വയലുകളില്‍ നിന്നുള്‍പ്പെടെ നിരവധി പ്രദേശത്ത് നിന്നും കാവുംപടി, ഒലിപ്പില്‍ തോടുകള്‍ വഴി ഒഴുകിയെത്തുന്ന വെള്ളം രാമന്‍ചിറയിലാണ് വന്ന് വീഴുന്നത്. മഴക്കാലങ്ങളില്‍ രാമന്‍ചിറയിലേക്കുള്ള വെള്ളച്ചാട്ടം ഏറെ ആകര്‍ഷകരമാണ്. ചിറയില്‍ നിന്നും കവിഞ്ഞൊഴുകുന്ന വെള്ളം പരുത്തിക്കോട് ഭാഗത്ത് കൂടെ കടന്ന് പോകുന്ന തോട് വഴി പൂത്തൂര്‍ തോട്ടിലാണ് ചെന്നവസാനിക്കുന്നത്.
പഞ്ചായത്തിലെ മുഴുവന്‍ തോടുകളും വറ്റി വരണ്ടതോടെ പരിസര പ്രദോശങ്ങളിലെ മിക്ക കിണറുകളും വറ്റിയ നിലയിലായി. വിവിധ സംഘടനകള്‍ വഴി വിതരണം ചെയ്തിരുന്ന സൗജന്യ കുടിവെള്ള വിതരണമായിരുന്നു ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നത്.
കുടിവെള്ള വിതരണത്തിനായി വെള്ളം ശേഖരിച്ചിരുന്ന മിക്ക കിണറുകളിലും വെള്ളം വറ്റി തുടങ്ങിയതോടെ പലയിടങ്ങളിലും സൗജന്യ കുടിവെള്ള വിതരണവും അവതാളത്തിലായ നിലയിലാണ്.
ചീക്കോട് കുടിവെള്ള പദ്ധതിയിലെ വെള്ളം ശേഖരിച്ച് കഴിഞ്ഞ ദിവസം മുതല്‍ ഗ്രാമ പഞ്ചായത്ത് വക കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പൂര്‍ണമായും പരിഹാരം കാണാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."